ഇവിടെ നല്ല പ്രശ്‌നമാണ്…… സഹായിക്കണം! വൈക്കത്ത് അഭയാര്‍ത്ഥി ക്യാംപില്‍ നിന്നും അഭ്യര്‍ത്ഥനയുമായി പാരിസ് ലക്ഷ്മി

ഇവിടെ നല്ല പ്രശ്‌നമാണ്…… സഹായിക്കണം! വൈക്കത്ത് അഭയാര്‍ത്ഥി ക്യാംപില്‍ നിന്നും അഭ്യര്‍ത്ഥനയുമായി പാരിസ് ലക്ഷ്മി

സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരാണ് പ്രളയക്കെടുതിയിലായ കേരളത്തില്‍ അകപ്പെട്ടത്. ജയറാം പാര്‍വ്വതി കുടുംബം, ജോജു, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, അനന്യ, സലിം കുമാര്‍ തുടങ്ങീ നിരവധി താരങ്ങളാണ് പ്രളയക്കെടുതിയില്‍ കുടുങ്ങിപ്പോയത്. എന്നാല്‍ ശരിയായ രക്ഷാപ്രവര്‍ത്തനം ഇവരെയെല്ലാം സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിച്ചു.

ദുരിന്തത്തില്‍ പെട്ടവര്‍ മാത്രമല്ല, ദുരിതം അനുഭവിക്കുന്നവര്‍ക്കായി സഹായമഭ്യര്‍ത്ഥിച്ച് നിരവധി താരങ്ങളും രംഗത്തെത്തിയിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, പൂര്‍ണ്ണിമ, ജയസൂര്യ, ടൊവിനോ തോമസ്, പാര്‍വ്വതി തുടങ്ങീ നിരവധി താരങ്ങള്‍ സഹായമഭ്യര്‍ത്ഥിച്ചും സഹായിച്ചും രംഗത്തെത്തിയിട്ടുണ്ട്.

ഇപ്പോഴിതാ നടി പാരിസ് ലക്ഷ്മിയും രംഗത്തെത്തിയിരിക്കുകയാണ്. വൈക്കത്തിനടുത്തുള്ള ഗേള്‍സ് സ്‌കൂളില്‍ നിന്നാണ് പാരിസ് ലക്ഷ്മി സഹായം അഭ്യര്‍ത്ഥിക്കുന്നത്. ലക്ഷ്മിയുടെ വീടിനടുത്താണ് സ്‌കൂള്‍. എല്ലാവരും സഹായക്കണമെന്നും ഇവിടെ നല്ല പ്രശ്‌നമാണെന്നും ലക്ഷ്മി പറയുന്നു.


എന്നാല്‍ തന്റെ വീട്ടില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും സഹായത്തിനായാണ് ക്യാംപില്‍ എത്തിയതെന്നും ലക്ഷ്മി പറയുന്നു. ഫെയ്‌സ്ബുക്ക് ലൈവില്‍ ക്യാംപിലെ ദൃശ്യങ്ങളും താരം വ്യക്തമായി കാണിച്ചിരുന്നു. എല്ലാവരും സഹായിക്കണമെന്നും ക്യാംപില്‍ ഒരുപാടു പേരുണ്ടെന്നും പാരിസ് ലക്ഷ്മി ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നു.


Paris Laxmi request for Kerala flood

Farsana Jaleel :