“ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കും…. എന്ത് മാനുഷിക സഹായം നല്‍കാനും തയ്യാറാണ്” – കേരളത്തിന് കൈത്താങ്ങായി പാകിസ്താന്‍ പ്രധാനമന്ത്രി

“ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കും…. എന്ത് മാനുഷിക സഹായം നല്‍കാനും തയ്യാറാണ്” – കേരളത്തിന് കൈത്താങ്ങായി പാകിസ്താന്‍ പ്രധാനമന്ത്രി

പ്രളയക്കെടുതിയില്‍ സര്‍വ്വവും നഷ്ടമായ കേരളത്തിന് പാകിസ്താന്റെ കൈത്താങ്ങും. ഓഗസ്റ്റ് 18നാണ് തെഹരീക് ഇ ഇന്‍സാഫ് പാര്‍ട്ടി അദ്ധ്യക്ഷനായ ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. പാക്കിസ്ഥാന്‍ സൈന്യവുമായി നല്ല ബന്ധം പുലര്‍ത്തുന്ന വ്യക്തി കൂടിയാണ് ഇമ്രാന്‍ ഖാന്‍.

മുന്‍ ക്രിക്കറ്റര്‍ കൂടിയായ ഇമ്രാന്‍ ഖാന്‍ കോണ്‍ഗ്രസ് എംപിയും ക്രിക്കറ്ററുമായ നവജോത് സിങ് സിദ്ധുവിനെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് വിളിച്ചത് ബിജെപി വിവാദമാക്കിയിരുന്നു. ഇമ്രാന്‍ ഖാന്‍ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റതോടെ ഇന്ത്യാ പാക് ബന്ധം മെച്ചപ്പെടുമോ എന്ന ചര്‍ച്ച പുരോഗമിച്ചു കൊണ്ടിരുന്ന സാഹചര്യത്തിലാണ് പ്രളയം വിതച്ച കേരളത്തിന് കൈത്താങ്ങുമായി ഇമ്രാന്‍ ഖാന്‍ എത്തിയിരിക്കുന്നത്.


പ്രളയക്കെടുതി അനുഭവിക്കുന്ന സംസ്ഥാനത്തിന് ആവശ്യമെങ്കില്‍ സഹായം നല്‍കുമെന്നാണ് അദ്ദേഹം അറിയിച്ചത്. പാക്കിസ്ഥാനിലെ ജനങ്ങള്‍ക്ക് വേണ്ടി വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും സ്‌നേഹാദരങ്ങള്‍ അറിയിക്കുകയും ചെയ്യുന്നു. ആവശ്യമെങ്കില്‍ എന്ത് മാനുഷിക സഹായം നല്‍കാനും ഞങ്ങള്‍ തയ്യാറാണ് എന്നും അറിയിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

Pakistan s helping hands to Kerala flood

Farsana Jaleel :