മുകേഷിന്റെ വാ അടപ്പിച്ച് പദ്മപ്രിയ; ദിലീപ് കുറ്റാരോപിതന്‍ മാത്രമെന്ന് മുകേഷ്, പ്രതിയെന്ന് തറപ്പിച്ച് പറഞ്ഞ് പദ്മപ്രിയ

മുകേഷിന്റെ വാ അടപ്പിച്ച് പദ്മപ്രിയ; ദിലീപ് കുറ്റാരോപിതന്‍ മാത്രമെന്ന് മുകേഷ്, പ്രതിയെന്ന് തറപ്പിച്ച് പറഞ്ഞ് പദ്മപ്രിയ

ദിലീപിനെ സസ്‌പെന്‍ഡ് ചെയ്യുന്നതിനെക്കുറിച്ച് തീരുമാനിക്കാന്‍ നടീനടന്മാരുടെ സംഘടനയായ അമ്മ പ്രത്യേക ജനറല്‍ബോഡി വിളിച്ച് രഹസ്യവോട്ടെടുപ്പ് നടത്തും. വനിതാ അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് എക്‌സിക്യുട്ടീവ് കമ്മിറ്റി തീരുമാനം.

ദിലീപ് കുറ്റാരോപിതന്‍ മാത്രമെന്ന് മുകേഷ്. മുകേഷിന്റെ വാ അടപ്പിച്ച് പദ്മപ്രിയ. ദിപീല് കുറ്റാരോപിതന്‍ മാത്രമെന്ന മുകേഷിന്റെ വാദത്തെ പത്മപ്രിയ അതിശക്തമായി തന്നെ എതിര്‍ത്തു. ദിലീപ് പ്രതിയാണെന്നും കേസില്‍ ജയിലില്‍ കിടന്നയാളുമാണെന്നാണ് പദ്മപ്രിയ പറഞ്ഞത്. നിയമവിദഗ്ധരുമായി നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങളും ഇക്കാര്യത്തിലെ നിയമവശങ്ങളും പത്മപ്രിയ ഒന്നിനു പിറകേ ഒന്നായി അവതരിപ്പിച്ച് മുകേഷിന്റെ വാ അടപ്പിച്ചു.

ഇതേ തുടര്‍ന്നാണ് വോട്ടെടുപ്പ് എന്ന നിര്‍ദേശമുയര്‍ന്നത്. അടുത്ത ജനറല്‍ബോഡിയില്‍ പരസ്യവോട്ടെടുപ്പ് നടത്താമെന്ന് അമ്മയുടെ പുതിയ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു. എന്നാല്‍ ജോയ് മാത്യു പരസ്യവോട്ടെടുപ്പിനെ എതിര്‍ത്തു. പരസ്യവോട്ടെടുപ്പ് സത്യസന്ധമാകില്ലെന്നും പലതരത്തിലുള്ള ഭീഷണികള്‍ക്ക് സാധ്യതയുണ്ടെന്നും അംഗങ്ങള്‍ വോട്ട് ചെയ്യാന്‍ മടിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ഒടുവില്‍ മോഹന്‍ലാല്‍ രഹസ്യവോട്ടെടുപ്പ് എന്ന നിര്‍ദേശം വെച്ചു.


രേവതി, പത്മപ്രിയ, പാര്‍വതി തിരുവോത്ത് എന്നിവരുമായി അമ്മ നേതൃത്വം ചര്‍ച്ച നടത്തിയിരുന്നു. ദിലീപിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഇവര്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു. പുറത്താക്കിയെന്ന് പറയുന്നുണ്ടെങ്കിലും ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഇതിനുള്ള തീരുമാനം മരവിപ്പിച്ചുവെന്ന് കഴിഞ്ഞ വാര്‍ഷിക ജനറല്‍ബോഡിയുടെ റിപ്പോര്‍ട്ടിലും പറയുന്നു.

Padmapriya against Mukesh for Dileep issue

Farsana Jaleel :