ഇന്ത്യയിലെ തന്നെ ഒരു എണ്ണപ്പെട്ട നടന്‍ അഞ്ചു മണിക്കൂര്‍ മേയ്ക്കപ്പിനിരുന്നു തരിക ! – മോഹൻലാലിൻറെ ക്ഷമിക്ക് മുൻപിൽ അന്തം വിട്ടു പോയ സംവിധായകൻ !

മോഹൻലാലിനെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവരാണ് മലയാളികൾ . സാദാരണക്കാർക്ക് പോലും അദ്ദേഹത്തെ കുറിച്ച് ഒട്ടേറെ കഥകൾ പറയാനുള്ളപ്പോൾ , സംവിധായകരുടെ കാര്യം ഒന്ന് ചിന്തിച്ച് നോക്കു . തന്റെ സിനിമക്കായി മോഹൻലാൽ നടത്തിയ പ്രയത്നത്തെ കുറിച്ച് മനസ് തുറക്കുകയാണ് പി ടി കുഞ്ഞുമുഹമ്മദ് .

പാക്കിസ്ഥാന്‍ പൗരത്വത്തില്‍ കുടുങ്ങിപ്പോയ ഏറനാട്ടുകാരനായി വിവിധ പ്രായങ്ങളില്‍ എത്തുന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തിയ പരദേശി എന്ന ചിത്രത്തെ കുറിച്ച്‌ അടുത്തിടെ ഒരു അഭിമുഖത്തില്‍ പിടി കുഞ്ഞുമുഹമ്മദ് വിശദീകരിച്ചു.

‘ഞാന്‍ അന്തം വിട്ടുപോയ ക്ഷമയുടെ പ്രതീകമാണ് മോഹന്‍ലാല്‍, ഇന്ത്യയിലെ തന്നെ ഒരു എണ്ണപ്പെട്ട നടന്‍ അഞ്ചു മണിക്കൂര്‍ മേയ്ക്കപ്പിനിരുന്നു തരിക എന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. മുമ്ബ് സംസാരിച്ചിട്ടുണ്ടെങ്കിലും അദ്ദേഹവുമായി വലിയൊരു അടുപ്പം എനിക്ക് ഉണ്ടായിരുന്നില്ല. സുഹൃത്ത് അഷ്‌റഫ് വഴിയാണ് ലാലിനോട് കഥപറയുന്നത്. ഒറ്റചോദ്യമേ അദ്ദേഹം എന്നോട് ചോദിച്ചുള്ളൂ, സാര്‍ എന്തിനാണ് സിനിമ എടുക്കുന്നത്. എന്തെങ്കിലും എനിക്ക് പറയാനുള്ളതുകൊണ്ടാണല്ലോ എന്ന് ഞാന്‍ മറുപടി കൊടുത്തു.

ഞാന്‍ മേയ്ക്കപ്പിന്റെ രീതിയൊക്കെ കാണിച്ചു കൊടുത്തു. നാലു കാലഘട്ടത്തിലൂടെ അദ്ദേഹം കടന്നു പോകുന്നത്. 80 വയസു മുതല്‍ ചെറുപ്പക്കാലം വരെയുള്ള നാല് കാലഘട്ടം. അതിനു വേണ്ട മേയ്ക്കപ്പ് വളരെ പ്രധാനപ്പെട്ടതും. റഷീദ് പട്ടണത്തെയാണ് ഞങ്ങള്‍ മേയ്ക്കപ്പ് മാനായി തീരുമാനിച്ചത്. റഷീദ് അതൊരു ചലഞ്ചായി ഏറ്റെടുക്കുകയായിരുന്നു.

ജര്‍മനി, ഇംഗഌ് എന്നിവിടങ്ങളില്‍ നിന്നാണ് ചില മേയ്ക്കപ്പ് മെറ്റീരിയല്‍സ് വരുത്തിയത്. അഞ്ചു മണിക്കൂറാണ് മേയ്ക്കപ്പ്. ഞാന്‍ അന്തം വിട്ടുപോയ ക്ഷമയുടെ പ്രതീകമാണ് മോഹന്‍ലാല്‍. ഇന്ത്യയിലെ തന്നെ എണ്ണപ്പെട്ട ഒരു നടന്‍ അഞ്ച് മണിക്കൂര്‍ മേയ്ക്കപ്പിനായി ഇരുന്ന് തരിക. എണ്‍പതാമത്തെ വയസിലേക്ക് പോകുന്ന മേയ്ക്കപ്പിന്റെ അന്ന് ഞാനോ, മോഹന്‍ലാലോ, പട്ടണം റഷീദോ ഉറങ്ങിയിട്ടില്ല. നല്ല ഭയമുണ്ടായിരുന്നു ഇതെങ്ങനാ വരികയെന്ന്.

ആദ്യം ശരിയായില്ലെങ്കില്‍ പിന്നെ അന്ന് തന്നെ കൊണ്ട് വീണ്ടും ചെയ്യാന്‍ കഴിയില്ലെന്ന് റഷീദും പറഞ്ഞു. എന്നാല്‍ പ്രശ്‌നമൊന്നുമില്ലാതെ വന്നു. മേയ്ക്കപ്പ് കഴിഞ്ഞ് അടുത്തു വന്നിരിക്കുമ്ബോള്‍ ലാല്‍ ആണെന്ന പ്രതീതിയെ ഉണ്ടായിരുന്നില്ല എന്നാണ് ആന്റണി പെരുമ്ബാവൂര്‍ പോലും പറഞ്ഞത്.’

p t kunju muhammed about mohanlal

Sruthi S :