സാധാരണക്കാരായ ഒരു സംഘം ഓട്ടോ റിക്ഷാ ഡ്രൈവർമാരുടെ കഥയുമായി ഒരു വടക്കൻ തേരോട്ടം; സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ ഫോൺ കൗതുകത്തോടെ വീക്ഷിക്കുന്നു. ഇവരൊക്കെ ഓട്ടോ റിഷാത്തൊഴിലാളികളാണെന്നു മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല.

സാധാരണക്കാരായ ഒരു സംഘം ഓട്ടോ റിക്ഷാ ഡ്രൈവർമാർ – അവർ എന്താണ് ഇത്ര കൗതുകത്തോടെ നോക്കുന്നത്? ഏ.ആർ.ബിനുരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിൻ്റെ മെയ്ദിനവുമായി ബന്ധപ്പെട്ട് പുറത്തുവിട്ട പോസ്റ്ററാണിത്. പുതിയ റൂട്ട് പുതിയ കൂട്ട് എന്ന ടാഗ് ലൈനോടെ യാണ് ഈ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

ലോക തൊഴിലാളി ദിനത്തിൽ തൊഴിലാളിക്കൂട്ടായ്മയുടെ ആശംസകൾ .ചിത്രത്തെ സാധാരണക്കാരൻ്റെ വികാരപ്രകടനമായി കാണാം.
മലബാറിൻ്റെ പശ്ചാത്തലത്തിൽ അവിടുത്തെ സാമൂഹ്യ, രാഷ്ട്രീയ, പശ്ചാത്തലത്തിലൂടെ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണ് വടക്കൻ തേരോട്ടം.

ഇമോഷനും പ്രണയവുമൊക്കെ കൂടിച്ചേർന്ന ഒരു ചിത്രം. എല്ലാ വിഭാഗക്കാർക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. കാലഘട്ടത്തിൻ്റെ മാറ്റങ്ങൾ ഉൾക്കൊണ്ട്, ബി.ടെക്കു കഴിഞ്ഞിട്ടും വൈറ്റ് കോളർ ജോബ് മാത്രം പ്രതീക്ഷിക്കാതെ ഓട്ടോറിഷാഓടിക്കാനാ റങ്ങിയ ഒരു യുവാവിൻ്റെ ജീവിതത്തിലൂടെയാണ് ചിത്രത്തിൻ്റെ കഥാ പുരോഗതി.

ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ നിർമിക്കുന്നതാണ് ഈ ചിത്രം. പുതുമുഖം ദിൽന രാമകൃഷ്ണനാണു നായിക. ഒപ്പം മാളവികാ മേനോനുമുണ്ട്. തെന്നിൻഡ്യൻ താരങ്ങളായ ആനന്ദ്, രാജ് കപൂർ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.

നിർമ്മാണ പ്രവർത്ത നങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നുവെന്നും പ്രമുഖ പിആർഓ വാഴൂർ ജോസ് അറിയിച്ചു. കോഴിക്കോട്, വടകര ഓഞ്ചിയ എടച്ചേരി, ഏറാമല,ഇരിങണ്ണൂർ, ചോറോട്, എന്നിവിടങ്ങളിലും ഒറ്റപ്പാലത്തുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

ധർമ്മജൻ ബോൾഗാട്ടി, വിജയകുമാർ, സുധി പറവൂർ, സലിം ഹസൻ, ദിലീപ് മേനോൻ,നാരായണൻ നായർ, രാജേഷ് കേശവ്, ജിബിൻ, ദിനേശ് പണിക്കർ, മോഹൻ സീനുലാൽ, കിരൺ കുമാർ, ബോസ് സോപാനം, കലേഷ്, ജയ് വിഷ്ണു, ജയിൽ മൻസുമാധവ, അരുൺ പുനലൂർ,മധുരിമഉണ്ണികൃഷ്ണൻ,ബ്ലെസൻ കൊട്ടാരക്കര കല സുബ്രമണ്യം, അംബികാ മോഹൻ, പ്രിയ ശ്രീജിത്ത്, ഗീതു നായർ,സബിത, കൃഷ്ണവേണി അർച്ചന, വിദ്യാ വിശ്വനാഥ്, അനില തനു വേദി, ശീതൾ എന്നിവരും മുഖ്യ വേഷങ്ങളിലത്തുന്നു.

തിരക്കഥ, സംഭാഷണം – സനു അശോക്
ഗാനങ്ങൾ – കൈതപ്രം ഹസീന എസ്. കാനം
സംഗീതം ബേണി -ടാൻ സൺ
ഛായാഗ്രഹണം- പവി.കെ വി.
എഡിറ്റിംഗ്- ജിതിൻ.ഡി.കെ.
കലാസംവിധാനം – ബോബൻ
മേക്കപ്പ് – സിനൂപ് രാജ്.
കോസ്റ്റ്യം – ഡിസൈൻ- സൂര്യ ശേഖർ.-ജോബിൻ വറുഗീസ്.സൂര്യ എസ് സുഭാഷ്.
കോ പ്രൊഡ്യൂസേഴ്സ് _ ജോബിൻ വർഗീസ്,
എക്സിക്കുട്ടീവ് – പ്രൊഡ്യൂസേർസ് സുനിൽ നായർ, സനൂപ് എസ് ,ദിനേശ്കുമാർ,സുരേഷ് കുമാർ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – വിഷ്ണു ചന്ദ്രൻ കോഴിക്കോട്.
സ്റ്റിൽസ്-ഷിക്കു പള്ളിപ്പറമ്പിൽ
പ്രൊജക്റ്റ് ഹെഡ്ഡ് – അമൃതാ മോഹൻ.
പ്രൊഡക്ഷൻ കൺട്രോളർ – എസ്റ്റാൻ.കെ. എസ്തപ്പാൻ

Vijayasree Vijayasree :