പ്രളയക്കെടുതിയില്‍ ഓണം റിലീസ് ഒഴിവാക്കി… മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഉള്‍പ്പെടെ 11 ചിത്രങ്ങള്‍ റിലീസ് മാറ്റി ഒരു തുക ദുരിതാശ്വാസ നിധിയിലേയ്ക്ക്

പ്രളയക്കെടുതിയില്‍ ഓണം റിലീസ് ഒഴിവാക്കി… മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഉള്‍പ്പെടെ 11 ചിത്രങ്ങള്‍ റിലീസ് മാറ്റി ഒരു തുക ദുരിതാശ്വാസ നിധിയിലേയ്ക്ക്

കേരളത്തില്‍ പ്രളയം വിതച്ച നാശം കണക്കിലെടുത്ത് ഇത്തവണ ഓണം റിലീസില്ല. കേരളമൊന്നടങ്കം പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ ഓണം-ബക്രീദ് റിലീസുകളാണ് മാറ്റിവെച്ചത്. മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെ സൂപ്പര്‍താരങ്ങളുടെ അടക്കമുള്ള 11 ചിത്രങ്ങളാണ് റിലീസ് മാറ്റിവെച്ചത്.

അതോടൊപ്പം ഫിലിം ചേമ്പറില്‍ ഉള്‍പ്പെടുന്ന സംഘടനകള്‍ ചേര്‍ന്ന് 10 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കും. കേരള ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ നേതൃത്വത്തില്‍ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകള്‍ ചേര്‍ന്നാണ് ഇത്തരമൊരു തീരുമാനമെടുത്തത്.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന നിവിന്‍ പോളി-മോഹന്‍ലാല്‍ ചിത്രം കായംകുളം കൊച്ചുണ്ണി, സേതു-മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുക്കുന്ന ഒരു കുട്ടനാടന്‍ ബ്ലോഗ്, അമല്‍ നീരദ്-ഫഹദ് ഫാസില്‍ ചിത്രം വരത്തന്‍, റഫീക്ക് ഇബ്രാഹിം-ബിജു മേനോന്‍ ചിത്രം പടയോട്ടം, ഫെല്ലിനി ടി.പിയുടെ ടൊവീനോ തോമസ് ചിത്രം തീവണ്ടി, വിനയന്റെ ചാലക്കുടിക്കാരന്‍ ചങ്ങാതി തുടങ്ങീ ചിത്രങ്ങളുടെ റിലീസാണ് മാറ്റിവെച്ചത്.


ആഗസ്റ്റ് 17ന് കായംകുളം കൊച്ചുണ്ണി തിയേറ്ററില്‍ എത്തിക്കാനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. 40 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബിഗ് ബഡ്ജറ്റ് ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ നിലവിലെ സാഹചര്യത്തില്‍ തിയേറ്ററുകളിലെത്തിയാല്‍ പ്രേക്ഷകര്‍ എത്തില്ലെന്ന നിഗമനത്തെ തുടര്‍ന്നാണ് റിലീസുകള്‍ മാറ്റിയത്. പ്രളയക്കെടുതി ഒരു പരിധി വരെയെങ്കിലും മാറിയ ശേഷം മാത്രമെ ഓണചിത്രങ്ങള്‍ അടക്കമുള്ള ചിത്രങ്ങള്‍ തിയേറ്ററിലെത്തിക്കുകയുള്ളു.

Onam release malayalam movies postponed

Farsana Jaleel :