ഒടിയൻ ആദ്യ ദിവസത്തെ കളക്ഷൻ നിർമാതാക്കൾ മലയാളികൾക്ക് തിരിച്ചു നൽകും …? ഒടിയൻ മാണിക്യൻ പ്രിയ മലയാളികൾക്ക് വേണ്ടി അത് ചെയ്യും…!

ഒടിയൻ ആദ്യ ദിവസത്തെ കളക്ഷൻ നിർമാതാക്കൾ മലയാളികൾക്ക് തിരിച്ചു നൽകും …? ഒടിയൻ മാണിക്യൻ പ്രിയ മലയാളികൾക്ക് വേണ്ടി അത് ചെയ്യും…!

മലയാളികൾ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ സിനിമയാണ് ഒടിയൻ . ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന സിനിമയിൽ ഏറെ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. ഒടിയന്റെ പോസ്റ്ററുകളും ട്രൈലറുമെല്ലാം ഇതിനോടകം തരംഗമായി കഴിഞ്ഞു. ഡിസംബർ പതിനാലിനാണ് ഒടിയന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. റിലീസിന് മുന്നോടിയായി ഒടിയൻ മാണിക്യന്റെ പ്രതിമകൾ തിയേറ്ററുകളിൽ നിറഞ്ഞു കഴിഞ്ഞു .

ഐഎംഡിബിയുടെ ഏറ്റവും കൂടുതല്‍ പ്രതീക്ഷയുണര്‍ത്തുന്നതും കാത്തിരിക്കുന്നതുമായ ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനമാണ് ഒടിയന്‍ നേടിയത്.ഒടിയനിലെ ആദ്യ ഗാനത്തിനും വലിയ സ്വീകരണമാണ് ലഭിക്കുന്നത്. ‘കൊണ്ടോരാം’ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം ലക്ഷ കണക്കിന് ആളുകള്‍ കണ്ടു കഴിഞ്ഞു.

എന്നാൽ ആരവങ്ങൾക്കും ആഘോഷങ്ങൾക്കുമിടയിൽ കേരളത്തിനായി ഒടിയൻ മുന്നിട്ടിറങ്ങുകയാണ് . പ്രളയം താണ്ടിയെത്തിയ കേരളം ഇതുവരെ പഴയ ജീവിതത്തിലേക്ക് മടങ്ങിയിട്ടില്ല. അതിനായുള്ള ധനസമാഹരണ പരിപാടികൾ പലവിധത്തിൽ പുരോഗമിക്കുന്നതേയുള്ളു.

അതിനിടയിലാണ് ഒടിയൻ ആദ്യദിന കളക്ഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും എന്ന വാർത്തകൾ എത്തുന്നത്. സിനിമ രംഗത്ത് നിന്നും വളരെയധികം സഹായങ്ങളാണ് പ്രളയത്തെ അതിജീവിക്കാൻ ലഭിച്ചത്. ഒടിയൻ എന്ന ബിഗ് ബജറ്റ് ചിത്രം , നാലായിരം തിയേറ്ററുകളിൽ ലോകമെമ്പാടുമെത്തുമെന്നാണ് റിപോർട്ടുകൾ. ആളുകൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒടിയൻ ,ആദ്യ ദിന കളക്ഷൻ തന്നെ റെക്കോർഡ് ആയിരിക്കും. ആ തുകയാണ് അണിയറ പ്രവർത്തകർ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ
ഒരുങ്ങുന്നത്.

മോഹൻലാൽ ഒടിയനുവേണ്ടി ഒട്ടേറെ കാര്യങ്ങളാണ് ചെയ്തത്. മൂന്നു ഗെറ്റപ്പിൽ എത്തുന്ന ചിത്രത്തിനായി കഠിന പ്രയത്നത്തിലൂടെ രൂപമാറ്റം പോലും മോഹൻലാൽ വരുത്താൻ തയ്യാറായി. വ്യക്തിപരമായി മോഹൻലാലിനും ഒപ്പം ആരാധകർക്കും മലയാളികൾക്കും ഒരുപോലെ വൻ പ്രതീക്ഷയാണ് ഒടിയൻ നൽകുന്നത്. എന്തായാലും മലയാളികൾക്ക് കൈത്താങ്ങാകാൻ ഒടിയൻ ഒരുങ്ങുന്നുവെന്ന വാർത്ത സിനിമയോടുള്ള ആവേശം വർധിപ്പിച്ചിട്ടേയുള്ളു. കേരളത്തിന് കൈത്താങ്ങാവേണ്ട സമയത് കൃത്യമായ തീരുമാനമാണിതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായവും. ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഹരികൃഷണനാണ് തിരക്കഥയെഴുതുന്നത്.

odiyans first day collection will be given to chief ministers relief fund

Sruthi S :