വൻ ഹൈപ്പ് കൊടുത്ത് ആരാധകർ കാത്തിരുന്ന സിനിമയായിരുന്നു ഒടിയൻ. തന്റെ കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി എന്ത് തരം മാറ്റങ്ങളും കൊണ്ടു വരാറുള്ള മോഹൻലാലിന്റെ ഈ ചിത്രത്തിലെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയ്ക്ക് വേണ്ടി മോഹൻലാൽ മുഖത്ത് വരുത്തിയ മാറ്റങ്ങളും സിനിമാ ലോകത്ത് ഇപ്പോഴും ചർച്ചയാകാറുണ്ട്. അത്രയേറെ വലിയ മേക്കോവറിലാണ് താരം എത്തിയത്.
ഇപ്പോഴിതാ ഒടിയൻ എന്ന ചിത്രത്തിന്റെ ഓർമകളിൽ എത്തിയിരിക്കുകയാണ് സംവിധായകൻ വിഎ ശ്രീകുമാർ മോനോൻ. 2018 ഡിസംബർ 14 നാണ് ചിത്രം റിലീസായത്. ഹർത്താൽ ദിനത്തിൽ പോലും തിയേറ്റർ നിറച്ച ചിത്രത്തിന് പക്ഷേ ലഭിച്ചത് സമ്മിശ്ര പ്രതികരണമായിരുന്നു. തകർക്കപ്പെടാത്ത റെക്കോർഡുകളുമായി ഒടിയൻ ഇപ്പോഴും തലയയുർത്തി നിൽക്കുകയെന്നാണ് ശ്രീകുമാർ മേനോൻ ഫെയ്ബുക്കിൽ കുറിച്ചത്.
ഒടിയന് ആറു വയസ്. തകർക്കപ്പെടാത്ത റെക്കോർഡുകളുമായി ഒടിയൻ ഇപ്പോഴും തലയുയർത്തി നിൽക്കുന്നു. മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും ഉയരം കൂടിയ ലാലേട്ടന്റെ(124) കട്ടൗട്ട്, ആണ് അന്ന് മോഹൻലാൽ ഫാൻസ് തൃശൂർ യൂണിറ്റ് തൃശൂർ രാഗം തിയേറ്ററിൽ സ്ഥാപിച്ചത്—എന്നും ശ്രീകുമാർ മോനോൻ കുറിച്ചു.
എന്നാൽ കമൻ്റ് ബോക്സിൽ സംവിധായകൻ അസഭ്യവും രൂക്ഷവിമർശനവുമാണ് നേരിടുന്നത്. അന്നാണ് ഞങ്ങളുടെ മോഹൻലാലിനെ നഷ്ടമായതെന്നാണ് ആരാധകർ പറയുന്നത്. ഓർമിപ്പിക്കല്ലെ പൊന്നേ…,ഞാൻ അതുവരെ തീയറ്ററിൽ പോയി കണ്ടതിൽ ഏറ്റവും മോശം പടം ലാലേട്ടന്റെത് വാമനപുരം ബസ് റൂട്ട് ആയിരുന്നു.
പക്ഷേ ഒടിയൻ എന്റെ ആ റെക്കോർഡ് തകർക്കുകയും ഇന്നും തകർക്കപ്പെടാതെ വിജയകരമായി മുന്നോട്ടു പോകുന്നു.
എനിക്ക് താങ്കളുടെ അഭ്യർത്ഥിക്കാനുള്ള ഒരേയൊരു കാര്യം ഇനി ഒരു പുതിയ പ്രോജക്ട് എന്നും പറഞ്ഞ് ലാലേട്ടനെ നശിപ്പിക്കാൻ വേണ്ടി പോകരുത്. അഭ്യർത്ഥനയാണ് പ്ലീസ്.
അന്ന് വച്ച താടി ആണ് അഞ്ചു കൊല്ലം ആയി കളയാൻ പറ്റിട്ടില്ല എന്ന് തുടങ്ങി നിരവധി പേരാണ് ശ്രീകുമാർ മേനോനെതിരെ അസഭ്യ വർഷം ചൊരിഞ്ഞും രംഗത്തെത്തിയിരിക്കുന്നത്. 53 കോടി രൂപയാണ് ബോക്സോഫീസിൽ നിന്ന് ചിത്രം നേടിയത്. മഞ്ജുവാര്യർ, പ്രകാശ് രാജ്, നരേൻ, സന അൽത്താഫ്,സിദ്ദിഖ്, നന്ദു, കൈലാഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.