ചെറിയ വരവല്ല ഒടിയന്റേത് !!! തകർക്കുന്നത് റെക്കോർഡുകൾ …

ചെറിയ വരവല്ല ഒടിയന്റേത് !!! തകർക്കുന്നത് റെക്കോർഡുകൾ …

മലയാള സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ഒടിയൻ. ഡിസംബർ 14 നു റിലീസ് ചെയ്യുന്ന ഒടിയൻ , ഫസ്റ്റ് ലൂക്ക് പോസ്റ്റർ തൊട്ടേ ആരാധകരെ അമ്പരപ്പിച്ചിരുന്നു. ഇപ്പോൾ ട്രൈലെർ റിലീസ് ചെയ്തിട്ടു 20 ദിവസം കഴിയുമ്പോൾ റെക്കോർഡ് വ്യൂസ് നേടിയിരിക്കുകയാണ് ഒടിയൻ .

വെറും 20 ദിവസം കൊണ്ട് 6.5 മില്യൺ ഡിജിറ്റൽ വ്യൂസ് കടന്നിരിക്കുന്നു. അത്രയധികം ആളുകളാണ് ട്രൈലെർ ഈ കുറഞ്ഞ ദിവസത്തിനുള്ളിൽ കണ്ടിരിക്കുന്നത് . ആക്ഷനും മാന്ത്രികതയും പ്രണയവും മിത്തും എല്ലാം ചേർന്നൊരു ഗംഭീര വരവാണ് ടിയന്റേതെന്നാണ് പ്രേക്ഷക അഭിപ്രായം.

പരസ്യരംഗങ്ങളിൽ തന്റെ പ്രാഗൽഭ്യം തെളിയിച്ച വി.എ. ശ്രീകുമാർ മേനോന്റെ ആദ്യ സംവിധാന സംരംഭം ആണ് ഒടിയൻ. ദേശീയ പുരസ്കാരം നേടിയ ഹരികൃഷ്ണൻ രചിച്ച ഈ ചിത്രത്തിൽ പ്രകാശ് രാജ് , മഞ്ജു വാര്യർ, നരെയ്ൻ എന്നിവരും അഭിനയിക്കുന്നു. മലയാളത്തിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായി ഒരുക്കിയിരിക്കുന്ന ഒടിയൻ നിർമിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. ചിത്രം ഡിസംബർ 14ന് ലോകമെമ്പാടും ഉള്ള തിയറ്ററുകളിൽ എത്തും.

odiyan trailer views

Sruthi S :