അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹർത്താലിനെയും തകർത്ത് ഒടിയൻ !!

അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹർത്താലിനെയും തകർത്ത് ഒടിയൻ !!

അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹർത്താലിനെയും തകർത്ത് ഒടിയൻ . സംസ്ഥാനമൊട്ടാകെ ബി ജെ പി പ്രഖ്യാപിച്ച ഹർത്താലിൽ മനസ് തളർന്ന ആരാധകർക്ക് സന്തോഷവാർത്തയുമായി ഒടിയൻ ഫാൻസ്‌ ഷോ അതിരാവിലെ .തന്നെ എത്തി . ഫാൻസ്‌ ഷോ മാത്രം നടത്താനുള്ള തീരുമാനത്തിൽ നിന്ന് പിന്നീട് പിന്മാറുകയായിരുന്നു അണിയറക്കാർ.

ഇന്നലെ വൈകുന്നേരമാണ് അപ്രതീക്ഷിതമായി ഹർത്താൽ പ്രഖ്യാപനം ഉണ്ടാകുന്നത്. അപ്പോഴേക്ക് ഒടിയൻ ലോകമെമ്പാടുമുള്ള റിലീസിന് തയ്യാറെടുത്തിരുന്നു. ആദ്യം റിലീസ് മാറ്റി വയ്ക്കുന്നതിനെക്കുറിച്ച് അണിയറക്കാർ ആലോചിച്ചെങ്കിലും പിന്നീട് അതു വേണ്ടെന്നു വയ്ക്കുകയും മുൻനിശ്ചയിച്ച പ്രകാരം തന്നെ റിലീസ് നടത്തുമെന്ന് അണിയറക്കാർ പ്രഖ്യാപിക്കുകയും ചെയ്തു.

ഇതോടെ ആരാധകരും ആവേശത്തിലായി. അതിന്റെ പ്രതിഫലനമെന്നോണം അർധരാത്രി മുതൽ‌ തീയറ്ററുകളിലേക്ക് ആളെത്തി തുടങ്ങി. പുലർച്ചെ തന്നെ പല തീയറ്ററുകളും ജനക്കൂട്ടം കൊണ്ടു നിറഞ്ഞു. വലിയ ആരാധകപ്രതികരണമാണ് ചിത്രം ആദ്യ മണിക്കൂറിൽ തന്നെ ഉണ്ടാക്കിയത്.

odiyan audience response

Sruthi S :