ഇത്രക്കൊക്കെ ഫാൻസ്‌ നൂറിൻ ഷെരീഫിന് ഉണ്ടായിരുന്നോ ? പിറന്നാൾ ദിനത്തിൽ നൂറിനെ സർപ്രൈസുകൾ കൊണ്ട് ഞെട്ടിച്ച ആരാധകർ !

നീണ്ട ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ അഡാർ ലവ് റിലീസ് ചെയ്തപ്പോൾ ആദ്യ ദിനത്തിൽ തന്നെ പ്രിയ വാര്യരുടെ പ്രകടനം കാണാൻ ആണ് ആളുകൾ തിയേറ്ററിൽ എത്തിയത്. ടീസറിലും ട്രെയ്‌ലറിലും പാട്ടിലുമൊക്കെ കണ്ട കണ്ണിറുക്കൽ മാത്രമേ ഉള്ളോ അതോ അഭിനയവും ഗംഭീരമാണോ എന്ന് വിലയിരുത്താൻ ഒരു കൂട്ടം ആളുകൾ എത്തിയപ്പോൾ എങ്ങനെ ആയാലും പ്രിയ കുട്ടൂസ് മതി എന്ന അഭിപ്രായത്തിലാണ് തിയേറ്ററിൽ എത്തിയത്.

പക്ഷെ ആളുകളുടെ മുൻവിധിയൊക്കെ തകർത്ത് പ്രേക്ഷക ഹൃദയം കീഴടക്കിയത് ഇന്റർനാഷണൽ ക്രഷ് ആയ പ്രിയ വാര്യർ അല്ല, മറിച്ച് നൂറിൻ ഷെരിഫ് ആണ്. പ്രിയ വാര്യരുടെ കണ്ണിറുക്കലിനേക്കാൾ ആരാധക ഹൃദയം കവർന്നത് നൂറിന്റെ കളിചിരിയും തമാശയും സ്വാഭാവിക അഭിനയവുമാണ്.

സിനിമയിൽ നായികയായി ആദ്യം പ്രഖ്യാപിച്ചത് നൂറിനെ ആയിരുന്നു. ജൂനിയർ ആര്ടിസ്റ് ആയാണ് പ്രിയ സിനിമയിൽ എത്തിയത് . മാണിക്യ മലരായ പൂവി എന്ന ഗാനവും പ്രിയയുടെ കണ്ണിറുക്കലും ഹിറ്റായതോടെ പ്രിയക്ക് പ്രധാന്യം നൽകണമെന്ന കാര്യത്തിൽ സംവിധായകൻ നിർബന്ധിതനാകുകയായിരുന്നു.

ഇപ്പോൾ പിറന്നാൾ ദിനത്തിലെ സന്തോഷം ഇൻസ്റാഗ്രാമിലൂടെ പങ്കു വെക്കുകയാണ് നൂറിന് ഷെരിഫ് . നീണ്ട ഒരു കുറിപ്പോടെയാണ് നൂറിന് പിറന്നാൾ ദിനത്തിലെ സന്തോഷം പങ്കു വച്ചത് . കുറിപ്പ് വായിക്കാം.

പിറന്നാൾദിനം ഏപ്രിലിൽ വന്നത് കൊണ്ട് ഒരിക്കൽ പോലും സ്കൂളിൽ പഠിക്കുമ്പോൾ കളർ ഡ്രസ്സ് അണിഞ്ഞ് ,ക്ലാസ്സിൽ ഒപ്പം പഠിച്ചവർക്ക് മിഠായി വിതരണം ചെയ്ത് പിറന്നാൾ ആഘോഷിക്കാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെയൊരു മനോഹരമായ കാലഘട്ടം മിസ്സ് ചെയ്യിപ്പിച്ച നഷ്ടങ്ങളുടെ ഏപ്രിൽ മാസം തന്ന ഏറ്റവും മികച്ച പിറന്നാൾ സമ്മാനം ഈ ഒരു ദിവസമാണ് ….ഒരിക്കൽ പോലും കാണാത്ത ,നേരിട്ട് പരിചയും ഇല്ലാത്ത ഒരുപാട് കൂട്ടുകാരുടെ സമ്മാനങ്ങൾക്ക് ഇടയിൽ സ്നേഹത്തിൽ വീർപ്പുമുട്ടിയുള്ള ഈ ഇരിപ്പ് ….കഴിഞ്ഞു പോയ എല്ലാ പിറന്നാളുകളേക്കാൾ മനോഹരം ഈ ഒരു ദിവസം ആണെന്ന ,എന്നും സൂക്ഷിക്കാവുന്ന ഓർമ്മദിനത്തിനു ..ഒരുപാടൊരുപാട് നന്ദി ..

noorin’s birthday surprise from fans

Sruthi S :