മഹാപ്രളയം നിവിൻ പോളിയെ ബാധിച്ചത് രണ്ടു തരത്തിൽ ; ഇനി അണക്കെട്ടുകളൊന്നും നിറഞ്ഞൊഴുകരുതേ എന്ന പ്രാർത്ഥനയുമായി നിവിൻ പോളി

മഹാപ്രളയം നിവിൻ പോളിയെ ബാധിച്ചത് രണ്ടു തരത്തിൽ ; ഇനി അണക്കെട്ടുകളൊന്നും നിറഞ്ഞൊഴുകരുതേ എന്ന പ്രാർത്ഥനയുമായി നിവിൻ പോളി.

കേരളമൊട്ടാകെട്ടായി നേരിട്ട് പൊരുതി ജയിച്ച സമയമായിരുന്നു പ്രളയകാലത്ത്. ജാതിയും മതവും പദവിയുമൊന്നും ഇല്ലാതെ എല്ലാവരും ഒറ്റകെട്ടായി പ്രളയത്തെ അതിജീവിച്ചു. മലയാള സിനിമ താരങ്ങൾ സജീവമായി ദുരിതാശ്വാസപ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വേണ്ടത്ര സഹായവും എല്ലാവരും ചെയ്തു. നടൻ നിവിൻ പോളിയും കേരളത്തിന് കൈത്താങ്ങായി നല്ലൊരു തുക നൽകി. എന്നാൽ പ്രളയം നിവിൻ പോളിയെ രണ്ടു രീതിയിലാണ് ബാധിച്ചത്.

ആലുവയിലെ വീടിന്റെ ഒന്നാംനില മുഴുവൻ ചെളിയിൽ മുക്കിയ ദുരിതമായിരുന്നു ആദ്യത്തേത്. തീയതി കുറിച്ച് പ്രദർശനത്തിനു തയാറായി നിന്ന സ്വപ്നചിത്രം ‘‘കായംകുളം കൊച്ചുണ്ണി’’യുടെ റിലീസിങ് മാറ്റിവയ്ക്കേണ്ടി വന്നതാണ് രണ്ടാമത്തേത്. മാതാപിതാക്കളുടെ കഷ്ടപ്പാടിന്റയും കരുതലിന്റെയും വിലയാണ് ആ വീട്. അത് പഴയതിനെക്കാൾ നന്നാക്കി തിരിച്ചു കൊണ്ടുവരണം. അതിനുള്ള ശ്രമത്തിലാണ് നിവിൻ.

ഇനി അണക്കെട്ടുകളൊന്നും നിറഞ്ഞൊഴുകരുതേ എന്നാണ് നിവിന്റെ പ്രാർഥന .പകരം തിയറ്ററുകൾ നിറഞ്ഞുകവിയട്ടെ എന്നു താരം പറയുന്നു.

nivin pauly about kerala flood

Sruthi S :