അമ്മ സംഘടനയെടുക്കുന്ന തീരുമാനങ്ങൾ ശരിയെന്നു വിശ്വസിക്കുന്നു – നിവിൻ പോളി

അമ്മ സംഘടനയെടുക്കുന്ന തീരുമാനങ്ങൾ ശരിയെന്നു വിശ്വസിക്കുന്നു – നിവിൻ പോളി

യുവനടന്മാരിൽ ശ്രദ്ധേയനായ നടനാണ് നിവിൻ പോളി . പൊതു കാര്യങ്ങളിലോ വിവാദങ്ങളിലോ പ്രതികരിക്കാത്ത നിവിൻ പോളി ‘അമ്മ വിവാദത്തിലും നിശബ്ദത പാലിച്ചു. ഇപ്പോൾ ‘അമ്മ വിവാദത്തിൽ പ്രതികരണമറിയിക്കുകയാണ് നിവിൻ പോളി .

താരസംഘടനയായ ‘അമ്മ’യെടുക്കുന്ന തീരുമാനങ്ങള്‍ ശരിയെന്ന് വിശ്വസിക്കുന്നുവെന്നും ‘അമ്മ’യിലെ ഒരു അംഗം എന്ന നിലയില്‍ സംഘടനയുടെ ഭാരവാഹികളുടെ തീരുമാനങ്ങളെ അംഗീകരിക്കുന്നുവെന്നും നിവിന്‍ പോളി. താന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗമല്ലെന്നും അതിനാല്‍ സംഘടനയെക്കുറിച്ചോ അതിന്റെ തീരുമാനങ്ങളെക്കുറിച്ചോ കൂടുതല്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഒരു അഭിമുഖത്തില്‍ നിവിന്‍ പോളി വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെ തിരിച്ചെടുക്കാനുള്ള ‘അമ്മ’യുടെ തീരുമാനം വിവാദമായ സാഹചര്യത്തില്‍ അത്തരം ചര്‍ച്ചകളില്‍ നിന്നും വിട്ടു നിന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു നിവിന്‍ പോളി ഇത്തരത്തില്‍ മറുപടി പറഞ്ഞത്. വിഷയത്തില്‍ യുവതാരങ്ങള്‍ ആരും തന്നെ പ്രതികരിച്ചില്ലെന്ന് നടി രേവതി പറഞ്ഞിരുന്നു.

nivin pauly about AMMA association

Sruthi S :