തടി കൂടിയെന്ന് കളിയാക്കുന്നവർക്ക് നിത്യാ  മേനോന്റെ മറുപടി 

തടി കൂടിയെന്ന് കളിയാക്കുന്നവർക്ക് നിത്യാ  മേനോന്റെ മറുപടി

തടി കൂടുതലാണെന്ന് പറഞ്ഞു  കളിയാക്കുന്നവർക്ക് ഉഗ്രൻ മറുപടിയുമായി എത്തിയിരിക്കുകയാണ് നിത്യ മേനോൻമേനോൻ. തടി കൂടുതലാണ് പൊക്കം കുറവാണു എന്നിങ്ങനെയുള്ള കമന്റുകൾ  തന്നെ സ്പര്ശിക്കാറേയില്ലന്ന് താരം  പറയുന്നു.

സിനിമയിൽ തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് നിത്യാ മേനോൻ. ഏവർക്കും പ്രിയങ്കരിയായ  നിത്യ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത്.  അഭിനയത്തിന് പ്രാധാന്യമുള്ള ഫീൽഡിലാണ് താൻ ജോലി ചെയ്യുന്നത്. ശരീരസൗന്ദര്യത്തിനു അവിടെ ഒരു പരിധി വരെ മാത്രമേ പ്രാധാന്യമുള്ളൂ. അതുകൊണ്ട് അത്തരം കാര്യങ്ങളോർത് വിഷമിക്കാറില്ലെന്നും  താരം പറഞ്ഞു.

സിനിമയെക്കുറിച്ചും അഭിനയത്തെക്കുറിച്ചും വ്യക്തമായ ധാരണ എനിക്കുണ്ട്. അതുകൊണ്ട് സൗന്ദര്യത്തിനു കൂടുതൽ പ്ര്രധാന്യം നൽകി മെലിഞ്ഞിരിക്കാനോ ജിമ്മിൽ പോവാനോ താൻ തയ്യാറല്ലെന്ന് നിത്യ പറഞ്ഞു. കഥാപാത്രങ്ങളെ മികച്ച രീതിയിൽ ആവതരിപ്പിക്കാനുള്ള  കഴിവ്  എനിക്കുള്ളപ്പോൾ നെഗറ്റീവായ മറ്റു കാര്യങ്ങളെക്കുറിച്ചോർത്ത്‌  സങ്കടപ്പെടാറില്ലെന്നും ആത്മവിശ്വാസത്തോടെ നിത്യ മേനോൻ പറഞ്ഞു.

Nithya talking about her body weight

HariPriya PB :