അഞ്ജലി മേനോനുമായി വളരെ അടുത്ത ബന്ധം – എല്ലാം തുറന്നു പറയാൻ പറ്റിയ കൂട്ടുകാരി; നിത്യ മേനോൻ

അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന വണ്ടർ വുമൺ എന്ന സിനിമയിൽ താൻ അവതരിപ്പിച്ച കഥാപാത്രം അത് തന്നിലേക്ക് എത്തിയതിനെ കുറിച്ച് പറയുകയാണ് നടി നിത്യ മേനോൻ. ഞങ്ങളുടെ അസോസിയേഷൻ ഒരുപാട് കാലം പിന്നിലേക്ക് പോകുന്നു.കേരള കഫെ കഴിഞ്ഞിട്ട് ഇപ്പോൾ 13 വർഷമായി. ഇപ്പോഴും ഞങ്ങളുടെ ഫ്രണ്ട്ഷിപ്പ് നില നിൽക്കുന്നു.

അഞ്ജലി എന്നോട് അവളുടെ ആശയങ്ങൾ കഥയുടെ തുടക്കത്തിൽ തന്നെ പങ്ക് വെച്ചു. ഞങ്ങൾ അത് ചർച്ച ചെയ്തു. ചർച്ചയിലൂടെ സംസാരിച്ചതെല്ലാം അവർ അതിൽ ചേർക്കുകയും ചെയ്തു. ഗർഭിണികൾ ഒരു കുടക്കീഴിൽ ഒന്നിച്ചു ചേരുക എന്നത് സാമാന്യവൽക്കരിച്ച ആശയമായിരുന്നു. അതിന്റെ തുടക്കം മുതൽ ഞാൻ അവരോടൊപ്പം കുടെയുണ്ട്.

ഗർഭാവസ്ഥയിലുള്ള സ്ത്രീകൾ തമ്മിലുണ്ടാകുന്ന കൂട്ടുകെട്ടിന്റെ കഥ പറയുന്ന ചിത്രമാണ് വണ്ടർ വുമൺ.
വണ്ടർ വുമൺ ഒരു ഇംഗ്ലിഷ് ചിത്രമാണ്. ഇന്ത്യയിലെ എല്ലാ സ്ഥലത്തുമുള്ള ആളുകൾ സംസാരിക്കുന്ന ഇംഗ്ലിഷ് വ്യത്യസ്തമാണ്. അതുകൊണ്ട് ഏതു ഭാഗത്തുള്ള ഇന്ത്യക്കാർക്കും മനസ്സിലാകുന്ന വിധത്തിൽ ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് ഇത് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. പോസിറ്റീവ് പ്രഗ്നൻസി ടെസ്റ്റിന്റെ ചിത്രമായിരുന്നു പോസ്റ്ററിൽ.

പാർവതി തിരുവോത്ത് , പദ്മപ്രിയ , നിത്യ മേനോൻ , സയനോര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന വണ്ടർ വുമൺ നവംബർ 18 ന് സോണി ലൈവിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തും . ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ഇംഗ്ലിഷിൽ ഭാഷയിൽ ഒരുങ്ങുന്ന ചിത്രത്തിൽ നദിയ മൊയ്തു , അർച്ചന പത്മിനി , അമൃത സുഭാഷ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ . പഴയ കാലത്തെ പ്രസവ രീതികളും ശുശ്രൂഷയും പുതിയ തലമുറയിലെത്തിയപ്പോഴുണ്ടായ മാറ്റങ്ങളുമാണ് ചിത്രത്തിൽ പറയുന്നത് . ആർ.എസ്.വി.പി മൂവീസ് , ഫ്ലൈയിംഗ് യൂണികോൺ എന്റർടെയ്ൻമെന്റ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് . ഛായാഗ്രഹണം മനീഷ് മാധവൻ

AJILI ANNAJOHN :