നൈനയുടെ സുഹൃത്തുക്കൾക്കിടയിൽ നിന്ന് അമ്മയെ തിരിച്ചറിയുന്നതെങ്ങനെ?; മകളുടെ പിറന്നാൾ ആഘോഷമാക്കി നിത്യ ദാസ്!

ആദ്യ സിനിമയിൽ തന്നെ ഗംഭീര സ്വീകരണം ലഭിച്ച നടിയാണ് നിത്യ ദാസ്. “ഈ പറക്കും തളിക” എന്ന സിനിമ ഇന്നും മലയാളികളുടെ കോമെഡി ബ്ലോക്ക് ബസ്റ്ററിൽ ഇടം നേടിയിട്ടുണ്ട്. ദിലീപ്, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ, ഒടുവിൽ ഉണ്ണികൃഷ്ണൻ തുടങ്ങി വലിയൊരു താരനിര തന്നെ ഈ പറക്കും തളിക സിനിമയുടെ ഭാ​ഗമായിരുന്നു.

താഹയുടെ സംവിധാനത്തിൽ പിറന്ന ഈ പറക്കും തളികയിൽ നിത്യ ദാസ് എത്തിപ്പെട്ടതും രസകരമായിട്ടാണ്. അക്കാലത്തെ ഏതോ ഒരു മാ​ഗസീനിൽ നിത്യാ ദാസിന്റെ ഫോട്ടോ കണ്ടിട്ടാണ് ദിലീപ് സിനിമയിലേക്ക് ക്ഷണം വരുന്നത്. ഇന്നും ഈ പറക്കും തളികയിലെ ബസന്തിയായിട്ടാണ് നിത്യ ദാസിനെ പ്രേക്ഷകർ ഓർക്കുന്നത്. അത് സിനിമയുടെയും ബസന്തി എന്ന കഥാപാത്രത്തിന്റെയും വിജയമാണ്.

എന്നാൽ സിനിമയിൽ അധികനാൾ സജീവമായിരുന്നില്ല. 2007ൽ വിവാഹിതയായതോടെ നിത്യ ​ദാസ് അഭിനയം അവസാനിപ്പിച്ച് കുടുംബ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു.

നിത്യ ദാസിന്റേത് പ്രണയ വിവാഹമായിരുന്നു. ഇരുവരും കണ്ടുമുട്ടിയ കഥ താരം തന്നെ ഒരു ടെലിവിഷൻ പരിപാടിയിൽ പറഞ്ഞിട്ടുണ്ട്. നിത്യ ദാസ് ഫ്ലൈറ്റിൽ യാത്ര ചെയ്യുമ്പോഴാണ് അപ്രതീക്ഷിതമായി അരവിന്ദ് സിങ് ജംവാളിനെ കണ്ടുമുട്ടുന്നത്. ക്യാബിൻ ക്രൂവായിരുന്നു അരവിന്ദ്.

Read More;
Read More;

പിന്നീട് ഇരുവരും നിരന്തരം ഫ്ലൈറ്റ് യാത്രകളിൽ കണ്ടുമുട്ടുകയും പ്രണയത്തിലാവുകയുമായിരുന്നു. രണ്ട് മക്കളുള്ള നിത്യ ഇപ്പോഴും ചെറുപ്പം കാത്തുസൂക്ഷിക്കുന്നുണ്ട്.

ഇപ്പോഴിത മകളുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ നിത്യ പങ്കുവെച്ചപ്പോള്‍ അതിന് താഴെ വന്ന കമന്റുകളാണ് ശ്രദ്ധ നേടുന്നത്. ഇതിലാരാണ് മമ്മി എന്നാണ് ഭൂരിഭാഗം ആരാധകരുടെയും ചോദ്യം. മകൾ നൈനയ്ക്കും കൂട്ടുകാർക്കുമൊപ്പം നിൽക്കുന്ന നിത്യ ​​ദാസാണ് ചിത്രങ്ങളിലുള്ളത്.

നൈനയുടെ സുഹൃത്തുക്കൾക്കിടയിൽ നിന്ന് അമ്മ നിത്യയെ കണ്ടുപിടിക്കാൻ കഴിയുന്നില്ലെന്നുള്ള കമെന്റാണ് ഏറെ രസകരമായിരിക്കുന്നത്.

താന്‍ ഇപ്പോഴും സ്വയം ചിന്തിക്കുന്നത് ഒരു ചെറിയക്കുട്ടിയായിട്ടാണെന്നും ഒട്ടും പക്വത നേടിയിട്ടില്ലെന്നും നിത്യ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സോഷ്യൽമീഡിയയിൽ സജീവമായ നിത്യ ദാസിന്റെ റീൽസ് വീഡിയോകളും ഫോട്ടകളും മുമ്പും തരം​ഗമായിട്ടുണ്ട്.

അടുത്തിടെ വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം നിത്യ വീണ്ടും സിനിമാ അഭിനയത്തിലേക്ക് തിരിച്ചെത്തിയിരുന്നു. പള്ളിമണിയെന്ന സൈക്കോ ഹൊറർ ത്രില്ലർ സിനിമയിൽ നായികയായിട്ടാണ് നിത്യ തിരികെ അഭിനയത്തിലേക്ക് വന്നിരിക്കുന്നത്. അനില്‍ കുമ്പഴയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ശ്വേത മേനോനും കൈലാഷും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.

ആദ്യ സിനിമയായ ഈ പറക്കും തളികയ്ക്ക് ശേഷം, സുരേഷ് ​ഗോപി സിനിമ നരിമാനിൽ നിത്യ ദാസ് ചെറിയൊരു വേഷം ചെയ്തിരുന്നു. പിന്നീട് കൺമഷിയിലാണ് നിത്യ ദാസ് നായികയായത്. കലാഭവൻ മണി, വിനീത് തുടങ്ങിയവരാണ് ചിത്രത്തിൽ നായികന്മാരായത്.

ചിത്രത്തിലെ പാട്ടുകൾ ഇന്നും ഹിറ്റാണ്. കൺമഷിക്ക് ശേഷം ബാലേട്ടനിലും നിത്യാ ദാസ് അഭിനയിച്ചിരുന്നു. കഥാവശേഷൻ, ഹൃദയത്തിൽ സൂക്ഷിക്കാൻ, ന​ഗരം എന്നിവയാണ് നിത്യ ​ദാസിന്റെ മറ്റ് പ്രധാനപ്പെട്ട മലയാള സിനിമകൾ. പതിനെട്ടോളം സിനിമകളിലാണ് നിത്യ ദാസ് ഇതുവരെ അഭിനയിച്ചിട്ടുള്ളത്. അതിൽ രണ്ട് തമിഴ് സിനിമകളും ഒരു തെലുങ്ക് ചിത്രവും ഉൾപ്പെടും. ഏഴ് വർഷത്തിനുള്ളിലാണ് പതിനേഴോളം സിനിമകൾ നിത്യ ദാസ് ചെയ്തത്.

Read More ;

About Nithya das

Safana Safu :