അഗ്രഹിച്ചത് പോലെ ഒരു വിവാഹം എനിക്ക് ഉണ്ടായിട്ടില്ല; വിവാഹ ദിവസം സംഭവിച്ചത് വെളിപ്പെടുത്തി നിത്യ ദാസ് !

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിത്യ ദാസ് . ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം നിത്യ മലയാള സിനിമയിലേക്ക് എത്തുകയാണ് . അനിൽ കുമ്പഴയുടെ പള്ളി മാണി എന്ന സൈക്കോളജിക്കൽ ത്രില്ലെർ സിനിമയിലൂടെയാണ് നടിയുടെ തിരിച്ചു വരവ്

നിത്യ ഇപ്പോള്‍ ടെലിവിഷന്‍ ഷോകളില്‍ സജീവമാണ്. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന ഞാനും എന്റാളും എന്ന റിയാലിറ്റി ഷോയുടെ വിധികര്‍ത്താവാണ് നിത്യ ദാസ്. സെലിബ്രിറ്റി താരദമ്പതികള്‍ അവരുടെ വിവാഹത്തെ കുറിച്ചും സ്‌നേഹ ബന്ധത്തെ കുറിച്ചും എല്ലാം പറയുന്നതിന് ഇടയില്‍ തന്റെ ദാമ്പത്യത്തെ കുറിച്ചും വിവാഹം നടന്നതിനെ കുറിച്ചും എല്ലാം നിത്യ തുറന്ന് പറയുകയുണ്ടായി.

ഞാന്‍ ആഗ്രഹിച്ചത് പോലെ ഒരു വിവാഹമായിരുന്നില്ല തന്റേത് എന്നാണ് നിത്യ ദാസ് പറയുന്നത്. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം. എന്നാല്‍ ആഗ്രഹിച്ചത് പോലെയുള്ള ചടങ്ങുകളോ ആചാരങ്ങളോ ഒന്നും തന്നെ എന്റെ വിവാഹത്തിന് ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഞാന്‍ ഇപ്പോഴും എന്റെ ഭര്‍ത്താവിനോട് പറയും അന്ന് നടന്നത് എന്റെ വിവാഹമല്ല എന്ന്. എന്റെ വിശ്വാസത്തില്‍ എന്റെ കല്യാണം കഴിഞ്ഞില്ല

താലിയല്ല അവര്‍ കഴുത്തില്‍ കെട്ടുന്നത്. അവരുടെ മംഗല്യസൂത്ര എന്നാല്‍ കറുത്ത മുത്തുകള്‍ വച്ച മാലയാണ്. ഇതല്ല താലി എന്ന് നമ്പൂതിരി പറഞ്ഞപ്പോള്‍, അവരുടെ വിശ്വാസം ഇതാണെന്ന് പറഞ്ഞു, കുഴപ്പമില്ല സ്വാമി ഇത് മതി എന്ന് ഞാന്‍ പറഞ്ഞ് അഡ്ജസ്റ്റ് ചെയ്തു. പുടമുറി കല്യാണമല്ലേ നമുക്ക്, അതിന് ഉള്ള പുടവ വാങ്ങാന്‍ അവരോട് പറഞ്ഞിരുന്നു അതവര്‍ മറന്നു. അവസാനം നെറ്റിയില്‍ വയ്ക്കാന്‍ സിന്ദൂരവും ഇല്ല, ലിപ്സ്റ്റിക് വച്ചാണ് അത് അഡ്ജസ്റ്റ് ചെയ്തത്.

അഗ്രഹിച്ചത് പോലെ ഒരു വിവാഹം എനിക്ക് ഉണ്ടായിട്ടില്ല. ഒരു ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് എന്റെ ആഗ്രഹമാണ് എന്ന് നിത്യ ദാസ് പറഞ്ഞപ്പോള്‍, ഞങ്ങള്‍ നിന്ന് അത് നടത്തി തരും എന്നാണ് ഷോയില്‍ മത്സരിയ്ക്കുന്ന എട്ട് താരജോഡികളും പറഞ്ഞത്. 2007 ല്‍ ആയിരുന്നു നിത്യ ദാസിന്റെയും കശ്മീരിയന്‍കാരനായ അരവിന്ദ് സിംഗിന്റെയും പ്രണയ വിവാഹം.

AJILI ANNAJOHN :