അന്ന് ഡോക്ടറെ ഞാൻ അടിച്ചില്ലെന്നേ ഉള്ളു; പൊട്ടിത്തെറിച്ച് സുരേഷ് ഗോപി

ആധുനിക സേവന രംഗത്ത് ജീവൻ മാറ്റിയവെച്ച ഒരുപാട് ഡോക്ടർമാരും നേഴ്സ് മാരുമുണ്ട് നമ്മുടെ ഈ കേരളത്തിൽ. ജീവൻ തന്നെ മാറ്റി വെച്ച് രോഗികളെ പരിപാലിക്കുന്ന ഡോക്ടർമാരെയും നേഴ്സ് മാരെയും ധാരാളമുണ്ട്. എന്നാൽ അവിടെയും ഒരു പ്രശ്നം നിലനിൽക്കുകയാണ്. ചിലർ അപമാനമായി കടന്ന് വരും. പണത്തിന് വേണ്ടി രോഗികളെ പെടാപാട് പെടുത്തുന്നവരും അക്കൂട്ടത്തിലുണ്ട്

ഇന്ന് അത് സിനിമയിലൂടെയും പ്രേക്ഷകർക്ക് മുന്നിൽ തുറന്ന് കാണിക്കാറുണ്ട്. വിജയ് യുടെ മെർസൽ സിനിമയിൽ ആധുനിക സേവന രംഗത്തുള്ള തട്ടിപ്പുകൾ ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാണിച്ചു. എന്നാൽ ഈ തട്ടിപ്പുകൾക്ക് ഒന്നും പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം

ഇപ്പോൾ ഇതാ സ്വന്തം ജീവിതത്തിൽ സുരേഷ് ഗോപി അനുഭവിച്ച ഇത്തരം പ്രശ്നങ്ങൾ നിങ്ങൾക്കും ആകാം കോടീശ്വരൻ എന്ന പരിപാടിയിലൂടെ പങ്കുവെക്കുകയാണ്. ഈ ഷോയിലൂടെ ജനങ്ങളുമായി സുരേഷ് ഗോപി നിരന്തരം സംവദിക്കുകയാണ്. ഒരു വ്യക്തി തന്റെ കുടുബാംഗങ്ങൾ നഷ്ട്ടപെടുമ്പ്പ് അതിന്റെ വേദന എത്രത്തോളമാണെന്ന് സുരേഷ് ഗോപിയുടെ വാക്കിലൂടെ പ്രകടമാവുകയാണ്

അമ്മയുടെർ ഓർമ്മകൾ പങ്കുവെച്ച് കൊണ്ടായിരുന്നു സുരേഷ് ഗോപി തുടങ്ങിയത്. ചികിത്സയിൽ കഴിയുകയായിരുന്ന അമ്മയോട് എന്തിന് ഈ ക്രൂരത ചെയ്തു. അമ്മ അനുഭവിച്ചക വേദനകളും ആശുപത്രി വാസത്തിൽ അനുഭവിച്ച പ്രതിസന്ധികളും സുരേഷ് ഗോപി ഓർത്തയെടുക്കുമ്പോൾ താരത്തിന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു

തലമുടി ഷേവ് ചെയ്ത് കത്രികയും കത്തിയും വെച്ച് അമ്മയോട് എന്തിനാണ് അവർ ഇങ്ങനെ ചെയ്തതെന്ന്
ചോദിയ്ക്കുകയാണ്. അമ്മയുടെ വേദന കണ്ട് അന്ന് വാക്കുകൊണ്ട് പ്രതികരിക്കുകയും അതീ സമയം അടിച്ചില്ലെന്നും സുരേഷ് ഗോപി പറയുന്നു. മെഡിക്കൽ എത്തിക്സ് നോട് പോലും നിരക്കാത്ത രീതിയിൽ ഡോക്ടമാർ പ്രവർത്തിക്കുകയാണ് ആ ഡോക്ടർമാരോടുള്ള രോഷവും പ്രതിഷേധവും സുരേഷ് ഗോപി പ്രകടിപ്പിച്ചു

ഇത് പോലെ സമാനമായ അനുഭവം എല്ലാര്ക്കും ഉണ്ടാകും. പക്ഷെ പുറത്ത് പറയാൻ ആരും തയ്യാറാവുന്നില്ല. അതെ സമയം ശരിയായ ദിശയിലൂടെ ആധുനിക സേവനം നടത്തുന്ന ഒരുപിടി നല്ല ഡോക്ടർമാർക്ക് നല്ലൊരു പ്രണാമമെന്നും സുരേഷ് ഗോപി ഷോക്കിടെ പറയുകയുണ്ടായി.

ഒറ്റകെട്ടായി നിന്ന് നിപയെയും കോറോണേയും തുരത്തിയ ഓടിച്ചവരാണ് നമ്മൾ. നിപ വന്നപ്പോൾ പലരും ജീവൻ മാറ്റിയ വെച്ച് രോഗികൾക്ക് ഒപ്പം നിന്നു. ഈ ഒരു വേളയിൽ നേഴ്സ് ലിനിയെ നമ്മൾ ഓർക്കേണ്ടിയിരിക്കുന്നു. രോഗികളെ രക്ഷിക്കാൻ സ്വന്തം ജീവൻ ബലികൊടുക്കുന്നു. സമൂഹത്തിനായി ജീവൻ തന്നെ മാറ്റ് വെച്ച ആധുനിക സേവന മേഖലയിലെ ഡോക്ടർമാർക്ക് നമുക്കൊരു പ്രണാമം നൽകാം

Ningalkkum Aakaam Kodeeshwaran

Noora T Noora T :