കാഴ്ചയുടെ അതിർ വരമ്പുകൾ ഭേദിച്ച് അമീറിന് സ്വപ്ന സാക്ഷാത്കാരം; സുരേഷ് ഗോപിയുടെ സമ്മാനത്തിൽ കണ്ണ് നിറഞ്ഞ് പ്രേക്ഷകർ!

‘ദേ പോയി ദാ വന്നു’ മലയാളി പ്രേക്ഷകർ ഈ ഡയലോഗ് ഒരിക്കലും മറക്കില്ല . ബിജെപി നേതാവും എം പിയുമായ സുരേഷ് ഗോപി അവതാരകനായി എത്തുന്ന ജനപ്രീയ പരിപാടി ‘നിങ്ങൾക്കും ആകാം കോടീശ്വരനൽ സുരേഷ് ഗോപി ഉയോഗിച്ച ഡയലോഗുകളാണിത്.

വിനോദത്തിനപ്പുറം മത്സരാർത്ഥികളുടെ ജീവിതം തുറന്നു കാട്ടുകയാണിവിടെ. അമീർ ജിന്ന എന്ന യുവാവിന്റെ ജീവിതമാണ് ഇക്കുറി കോടീശ്വരനിലൂടെ മാറ്റിമറിയിച്ചത്. കാഴ്ചയുടെ അതിർവരമ്പുകൾ താണ്ടി തന്റെ സ്വാപ്നം സാക്ഷത്കരിക്കുകയാണ് . 6,40,000 രൂപ സ്വന്തമാക്കിയാണ് അമീർ മടങ്ങിയത്.മികച്ച ഗായൻ കൂടിയാണ് അമീർ. സ്വന്തമായൊരു കീബോഡ് എന്ന സ്വപ്നം യാഥാർഥ്യമാക്കുകയാണ് അവതാരകൻ സുരേഷ് ഗോപി. കീബോഡ് വീട്ടിലെത്തിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

ഇതിന് മുൻപ് മത്സരത്തിൽ വേദി അപൂർവമായൊരു മാപ്പു പറച്ചിലിന് സാക്ഷ്യം വഹിച്ചിരുന്നു . ശ്രീജിത്ത് എന്ന മൽസരാർഥിയാണ് ആ അപൂർവ നിമിഷങ്ങൾ സമ്മാനിച്ചത്. ഷോയിലൂടെ സ്വന്തം അളിയനോട് മാപ്പു പറയുകയായിരുന്നു അദ്ദേഹം ചെയ്തത്. ‘ഒരൊറ്റ ഫോൺ കോളിൽ അലിഞ്ഞില്ലാതായ പിണക്കം.ഇത് കോടീശ്വരൻ വേദിയിലെ വിലമതിക്കുവാനാകാത്ത നിമിഷങ്ങൾ..’ എന്ന തലക്കെട്ടോടെയാണ് ഈ മനോഹര നിമിഷങ്ങൾ സുരേഷ് ഗോപി പങ്ക് വച്ചത് . അദ്ദേഹം തന്റെഫെയ്സ്ബുക്കിലൂടെയായിരുന്നു വിഡിയോ പങ്കുവച്ചത്. അങ്ങനെ കരളലയിക്കുന്ന നിമിഷങ്ങൾക്ക് അവിടം വേദിയായി.ഇത് പോലുള്ള അപൂർവ നിമിഷങ്ങൾക്കും കോടീശ്വരൻ പരിപാടി സാക്ഷിയാകുന്നുണ്ട്.

ഇത് പോലെ തന്നെ മറ്റൊരു മത്സരാർത്ഥിയുമായുള്ള ഒരു അപൂർവ നിമിഷവും ഏറെ വൈറലായിരുന്നു. ട്രോളർമാർക്കും ചാകരയായിരുന്നു ഈ സംഭവം.മലപ്പുറം സ്വദേശി ശ്രീജിത്ത് പങ്കെടുത്ത എപ്പിസോഡിലായിരുന്നു രസകരമായ സംഭവം. ‘സിലോൺ, കോയിൻ എന്നിവ ഏതു ഭക്ഷ്യ വിവിധ തരങ്ങളാണ്’? എന്ന ചോദ്യത്തിനു നാല് ഓപ്ഷനായിരുന്നു ഉണ്ടായിരുന്നത്. പൊറൊട്ട, ദോശ, ഇഡിയപ്പം, ഇഡ്ഡലി എന്നിവയായിരുന്നു ഓപ്ഷനുകൾ. ഓഡിയൻസിന്റെ അഭിപ്രായ പ്രകാരം ശ്രീജിത്ത് ‘പൊറൊട്ട’ എന്ന് ഉത്തരം നൽകുകയായിരുന്നു.

ശ്രീജിത്തിനോട് ‘പൊറൊട്ട കഴിച്ചിട്ടുണ്ടോ’ എന്ന് താരം ചോദിച്ചു. ഉണ്ടെന്നായിരുന്നു മറുപടി. അതോടെ ‘എന്താണ് കടയിൽ ചെന്നാൽ പറയുന്നത്’ എന്നും സുരെഷ് ഗോപി ചോദിച്ചു. ഒട്ടും ആലോചിക്കാതെ ആയിരുന്നു മത്സരാർത്ഥിയായ ശ്രീജിത്തിന്റെ ഉത്തരം. ‘പൊറൊട്ടയും ബീഫും’. ശ്രീജിത്തിന്റെ ഉത്തരം കേട്ട സുരെഷ് ഗോപി ‘ഓ’ എന്ന് മാത്രം പ്രതികരിച്ച ശേഷം പെട്ടന്ന് തന്നെ അടുത്ത ചോദ്യത്തിലേക്ക് കടക്കുകയായിരുന്നു.

ഏതായാലും ഇതോടെ സംഭവം സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുകയാണ്. ഇന്ത്യയിൽ നിരവധി സംസ്ഥാനങ്ങളിൽ ബീഫ് നിരോധിച്ചിട്ടുണ്ട്. ബിജെപിയിൽ നിന്നും പലതവണയായി ബീഫ് വിൽക്കുന്നതിനെതിരായ നിലപാടുകൾ ഉയർന്നു വന്നിട്ടുമുണ്ട്. അത് പോലെ തെന്നെ ബി ജെ പി യായ അദ്ദേഹത്തിനോട് ആ മറുപടി പറഞ്ഞതും വളരെ രസകരമായിരുന്നു.

Ningalkkum Aakaam Kodeeshwaran

Noora T Noora T :