ബിജു മേനോൻ – നിമിഷ സജയൻ ഒന്നിക്കുന്നു – ശിവരാത്രിദിനത്തിൽ ഐശ്വര്യമായി ഷൂട്ടിംഗ് ആരംഭിച്ച് ലാൽ ജോസ് ..

\

സംസ്ഥാന പുരസ്‌കാരം നേടിയ നിറവിലാണ് നിമിഷ സജയൻ . ആഘോഷങ്ങളും അഭിമുഖങ്ങളും കഴിയും മുൻപേ അടുത്ത ചിത്രത്തിന്റെ തിരക്കുകളിലേക്ക് കടക്കുകയാണ് നിമിഷ സജയൻ. ബിജു മേനോനൊപ്പമാണ് നിമിഷ എത്തുന്നത് . ലാൽ ജോസ് ആണ് സംവിധാനം ചെയ്യുന്നത്.

ചോല , ഒരു കുപ്രസിദ്ധ പയ്യൻ എന്നി ചിത്രങ്ങൾക്ക് ശേഷം നിമിഷയുടെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഈ രണ്ടു ചിത്രങ്ങളിലെ അഭിനയത്തിനാണ് നിമിഷക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത്.

ആനക്കള്ളൻ എന്ന ചിത്രത്തിലാണ് ബിജു മേനോൻ അവസാനമായി അഭിനയിച്ചത് . അതിനു ശേഷം അഭിനയിക്കുന്നത് നിമിഷക്ക് ഒപ്പമാണ്. ശിവരാത്രി ദിനത്തിൽ ഐശ്വര്യത്തോടെയാണ് ലാൽ ജോസ് പുതിയ ചിത്രത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. കുഞ്ചക്കോ ബോബൻ നായകനായ തട്ടിൻപുറത്ത് അച്യുതൻ ആണ് ലാൽ ജോസിന്റെ ഒടുവിലത്തെ ചിത്രം.

ലാൽ ജോസിന്റെ പോസ്റ്റ് ;

ഈ ശിവരാത്രി നാളിൽ നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നേയും കൂടി ഓർക്കുമല്ലോ. കാരണമുണ്ട്. നമ്മുടെ പുതിയ സിനിമ ഇന്ന് തലശ്ശേരിയിൽ തുടങ്ങുകയാണ്. ബിജുമേനോനും നിമിഷയുമാണ് പ്രധാനകഥാപാത്രങ്ങൾ. ഒപ്പം ഏറെക്കാലമായി സിനിമ സ്വപ്നംകാണുന്ന നിരവധി കലാകാരന്മാരും ഈ ചിത്രത്തിലൂടെ ആദ്യമായി തിരശ്ശീലയിലേക്ക് എത്തുന്നു. ഏവരുടെയും പ്രതീക്ഷിക്കൊത്ത ഒരു സിനിമ സംഭവിക്കട്ടെ എന്ന പ്രാർത്ഥനയോടെ ഞങ്ങൾ…

nimisha sahayan – biju menon – lal jose new movie shooting started

Sruthi S :