അയൽക്കാരായി തുടങ്ങിയ പരിചയം പ്രണയത്തിലേക്ക് എത്തിയതിനെ കുറിച്ച് നിക്കി ​ഗൽറാണി!

1983, ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവൻ മര്യാദ രാമൻ, ഒരു സെക്കൻഡ് ക്ലാസ് യാത്ര തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്ക് പരിചിതയായ നടിയാണ് നിക്കി ഗൽറാണി. മൂന്നു മാസം മുൻപായിരുന്നു തെന്നിന്ത്യൻ നടനായ ആദി പിനിഷെട്ടിയുമായുള്ള നിക്കിയുടെ വിവാഹം.
താരങ്ങളുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്ത്. ഏറെ നാളത്തെ പ്രണയത്തിനാെടുവിലായിരുന്നു വിവാഹം.

മലയാളത്തിൽ അഭിനയിച്ച രണ്ട് സിനിമകളും ഹിറ്റായതോടെ മലയാള സിനിമയിൽ ഭാ​ഗ്യ നായിക ആയി നിക്കി അറിയപ്പെട്ടു. നടിയെ തേടി നിരവധി അവസരങ്ങളും വന്നു. അതേസമയം നിക്കിയുടെ സ്വദേശം കേരളമല്ല. കർണാടക ആണ്. കന്നഡയിലും ഒരുപിടി സിനിമകളിൽ നിക്കി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ പഴയത് പോലെ സജീവമായിരുന്നില്ല നടി. ചില സിനിമകൾ പരാജയപ്പെടുകയും ചെയ്തു. തമിഴ്, തെലുങ്ക് സിനിമകളിലാണ് പിന്നീട് കൂടുതലായും നിക്കി ശ്രദ്ധ കേന്ദ്രീകരിച്ചത്.

തെലുങ്ക് സിനിമകളിലെ നായക നടനാണ് നിക്കിയുടെ ഭർത്താവ് ആദി പിനിസെട്ടി. സംവിധായകൻ രവി രാജ പിനിസെട്ടിയുടെ മകനാണ് ആദി. ഇപ്പോഴിതാ തങ്ങളുടെ പ്രണയ കാലത്തെ പറ്റി സംസാരിച്ചിരിക്കുകയാണ് താര ദമ്പതികൾ. ചെന്നെെയിൽ ഒരു അപ്പാർട്മെന്റ് കോംപ്ലക്സിൽ കഴിഞ്ഞ നിക്കിയും ആദിയും അയൽക്കാരായിരുന്നു. ഈ പരിചയം വെച്ചാണ് സൗഹൃദം തുടങ്ങുന്നത്.

സുഹൃത്തുക്കളായ ശേഷം നിക്കിയെ ആദി ഒരു ദിവസം വീട്ടിലക്ക് ക്ഷണിച്ചു. ആദിയുടെ കുടുംബവുമായി താൻ വളരെ പെട്ടെന്ന് അടുത്തെന്ന് നിക്കി ​ഗൽറാണി പറയുന്നു. ഇതോടെ ഇരുവരും തമ്മിലുള്ള സൗഹൃദം ദൃഡമായി. ചെന്നെെയിൽ മിക്കപ്പോഴും താൻ ഒറ്റയ്ക്കായിരുന്നു. ആഘോഷങ്ങൾ വരുമ്പോൾ ആദി വീട്ടിലേക്ക് ക്ഷണിക്കുമായിരുന്നു. ആ ഓർമ്മകൾ മനോഹരമാണെന്നും നിക്കി ​ഗൽറാണി പറയുന്നു.

പ്രണയത്തിലായ ശേഷം വീട്ടുകാരോട് പറഞ്ഞു. വീട്ടുകാരുടെ സമ്മത പ്രകാരം ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. വിവാഹ ശേഷമുള്ള ആദ്യ ദീപാവലി ആഘോഷമായിരുന്നു നിക്കി ​ഗൽറാണിക്കും ആദി പിനിസെട്ടിക്കും. ഏഴ് വർഷത്തെ സൗഹൃദത്തിനാടുവിലാണ് ഇരുവരും വിവാഹം കഴിച്ചത്.

താരങ്ങൾ ചില സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്. നേരത്തെ വിവാഹത്തിനൊരുങ്ങിയിരുന്നെങ്കിലും ലോക്ഡൗൺ കാരണം രണ്ട് വർഷം കൂടി നീണ്ട് പോവുകയായിരുന്നു. വിവാഹ ശേഷം കരിയറിന്റെ തിരക്കുകളിലാണ് നടൻ ആദി പിനിസെട്ടി. ദ വാരിയർ എന്ന സിനിമയിൽ വില്ലൻ വേഷത്തിലാണ് നടൻ ഒടുവിൽ ബി​ഗ് സ്ക്രീനിലെത്തിയത്. ആമസോൺ പ്രെെമിലിറങ്ങിയ മോഡേൺ ലൗ ഹൈദരാബാദ് എന്ന ആന്തോളജിയിലും നടൻ വേഷമിട്ടിരുന്നു.

AJILI ANNAJOHN :