അച്ഛനാകാനുള്ള തയ്യാറെടുപ്പിൽ എന്ന് നിക്ക് ജോനാസ്; അമ്പരന്ന് സിനിമ ലോകം!

അച്ഛനാകാനുള്ള തയ്യാറെടുപ്പിൽ എന്ന് നിക്ക് ജോനാസ്; അമ്പരന്ന് സിനിമ ലോകം!

രാജസ്ഥാനിലെ ജോധ്പുരിൽ വച്ച് ഡിസംബർ 1,2 തീയതികളിലാണ് പ്രിയങ്കയുടെയും നിക്ക് ജോൺസിന്റെയും വിവാഹം നടന്നത്. ഒരു ദിവസം തനിക്കും ഒരു അച്ഛനാകണമെന്നാണ് നിക്ക് ജോനാസ് പറയുന്നത്. വിവാഹ ശേഷം ഇരുവരും കുട്ടികളെപ്പറ്റി ആലോചിക്കുന്നുണ്ടോ എന്ന ചോദ്യത്തിനാണ് നിക്ക് ഇങ്ങനെ പറഞ്ഞത്.

അതൊരു യഥാർത്ഥ സ്വപ്നമാണെന്നും താൻ വേഗത്തിൽ വളരേണ്ടിയിരിക്കുന്നു എന്നും നിക്ക് പറഞ്ഞു. പത്തുവയസ്സു വ്യത്യാസമാണ് ഇരുവരും തമ്മിലുള്ളത്. 25 വയസ്സ് മാത്രം പ്രായമുള്ള നിക്ക് ജോനാസ് അച്ഛനാകാനുള്ള മാനസിക തയ്യാറെടുപ്പിലാണിപ്പോൾ. പലർക്കും ഇതൊരു നീതിയുക്തമായി തോന്നാം എന്നാൽ ശരിയായ ജീവിത യാഥാർഥ്യങ്ങളാണിതെന്നും നിക്ക് പറഞ്ഞു.

ദീപിക രൺവീർ വിവാഹത്തിന് ശേഷം ഒരു അഭിമുഖത്തിൽ ഇതേ ചോദ്യത്തിന് ദീപിക പറഞ്ഞതും വളരെയധികം വാർത്തയായിരുന്നു. സിനിമ ചെയ്തുകൊണ്ടിരിക്കുമ്പോൾ കുട്ടികൾ എന്നാണ് ദീപിക അപ്പോൾ പറഞ്ഞത്. കല്യാണത്തിന് ശേഷവും ദീപിക അഭിനയിക്കുമെന്ന് പറഞ്ഞത് ദീപികയുടെ ആരാധകർക്ക് വളരെ സന്തോഷം നൽകി. കല്യാണ ശേഷം അഭിനയം നിർത്തുന്ന നടിമാർക്ക് മാതൃകയാണ് ദീപികയും പ്രിയങ്കയുമൊക്കെ.

nick talk about baby plan

HariPriya PB :