കേരളത്തിലെ ആദ്യത്തെ വനിതാ ആനപാപ്പാൻ നിഭാ നമ്പൂതിരി ദി സൗണ്ട് സ്റ്റോറിയിലൂടെ മലയാളി മനസ്സിലേക്ക് !!!

തിയേറ്ററിൽ ദി സൗണ്ട് സ്റ്റോറി കണ്ടവർ ഒന്നടങ്കം പറയുന്നു…. ഇത് കാത് കൊണ്ട് കാണേണ്ട ഒരു സിനിമ. മേടമാസച്ചൂടും പൊടിയും ആൾത്തിരക്കും ഇല്ലാതെ സ്വസ്ഥമായി ഒരിടത്തിരുന്നു തൃശൂർ പൂരത്തിന്റെ ഓരോ സ്പന്ദനങ്ങളിലേക്കും കടന്ന് ചെല്ലാൻ ആഗ്രഹമുള്ള ഏതു വ്യക്തിക്കും ദി സൗണ്ട് സ്റ്റോറി വേറിട്ട ഒരു അനുഭവമാകും. വേറിട്ട ഒരു പൂരക്കാഴ്ച തന്നെയാണ് ഈ സിനിമ. ആനകൾക്ക് ഏറ്റവും പേടി ശബ്ദമാണ് .അങ്ങിനെയുള്ള ആന പിന്നെങ്ങനെയാണ് ശബ്ദമുഖരിതമായ പൂരപ്പറമ്പിൽ നിൽക്കുന്നത്? അതിനുള്ള ഉത്തരം ഈ സിനിമയിൽ നിഭ നമ്പൂതിരി പറയുന്നുണ്ട്. കേരളത്തിലെ ആദ്യത്തെ വനിതാ ആനപാപ്പാനാണ് നിഭ നമ്പൂതിരി. ഒരു കട്ട ആനപ്രേമി. ഈ താരവും ദി സൗണ്ട് സ്റ്റോറിയിൽ താരമായി എത്തുന്നുണ്ട്. തൃശൂർ പൂരത്തിന്റെ എല്ലാ നന്മയും ഉൾകൊണ്ട നന്മയുള്ള സിനിമയാണ് ദി സൗണ്ട് സ്റ്റോറി.

അഞ്ചു ഭാഷകളിലാണ് സിനിമ ഇറങ്ങുന്നത്. ഇംഗ്ലീഷ് ,ഹിന്ദി,തെലുങ്ക്,മലയാളം,തമിഴ് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

തൃശൂര്‍ പൂരത്തിന്‍റെ ശബ്ദ വിസ്മയത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നതെന്നതാണ് ഏറെ ശ്രദ്ധേയം. അന്ധനായ ഒരാളുടെ തൃശൂര്‍ പൂര അനുഭവമാണ് ചിത്രം പറയുന്നത്. ശ ബ്ദങ്ങളുടെയും കൂടി പൂരമായ തൃശൂർ പൂരം റെക്കോർഡ് ചെയ്യുകയെന്നുള്ളത് ഏതൊരു സൗണ്ട് എഞ്ചിനീയരുടെയും സ്വപ്നമാണ്. അങ്ങനെയുള്ള ഒരു സ്വപ്നത്തിന്‍റെ പിന്നാലെ ഒരു സൗണ്ട് എഞ്ചിനീയര്‍ നടത്തുന്ന യാത്രയാണ് ദി സൗണ്ട് സ്റ്റോറി എന്ന ചിത്രം. 

. ‘ഒരു കഥ സൊല്ലട്ടുമാ’ എന്ന പേരിലാണ് ചിത്രത്തിന്‍റെ തമിഴ് പതിപ്പ് എത്തുന്നത്. ചിത്രത്തിന്‍റേതായിറങ്ങിയ പോസ്റ്ററുകളും ടീസറും ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നതാണ്. ഓസ്കാർ അവാർഡ് ജേതാവായ റസൂൽ പൂക്കുട്ടി നായകനാകുന്നു എന്നതാണ് ചിത്രത്തിന്‍റെ പ്രത്യേകത. രാജീവ് പനക്കലാണ് നിർമാണം. രാഹുൽ രാജ് സംഗീത സംവിധാനം നിർവഹിക്കുന്നു. അന്ധനായ ഒരു പൂര പ്രേമിയുടെ തൃശൂർ പൂര അനുഭവമാണ് ചിത്രത്തിൻ്റെ പ്രമേയം. ഒരു ശബ്ദലേഖകൻ്റെ ജീവിത യാത്രയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

പ്രസാദ് പ്രഭാകർ രചനയും സംവിധാനവും ചെയ്ത ചിത്രം ഓസ്കാര്‍ മികച്ച ചിത്രത്തിനുള്ള പരിഗണനാ പട്ടികയിലേക്ക് സൗണ്ട് സ്റ്റോറി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത് ഏറെ വാര്‍ത്തയായിരുന്നു. ചിത്രത്തിൻ്റെ ശബ്ദ സംവിധാനവും റസൂൽ പൂക്കുട്ടി തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. കേരളത്തിന്‍റെ സ്വന്തം തൃശൂര്‍പ്പൂരത്തിന്‍റെ ശബ്ദവിന്ന്യാസങ്ങളും വര്‍ണ്ണഘോഷങ്ങളും ലോകത്തിനുമുന്നിലെത്തിക്കാനുള്ള ശ്രമമാണ് കൊല്ലം വിളക്കുപുര ജന്മദേശമായുള്ള റെസൂല്‍ പൂക്കുട്ടി ചിത്രത്തിലൂടെ നടത്തുന്നത്.

nibha namboothiri in the sound story

HariPriya PB :