ഗായത്രി സുരേഷ് ലഹരിമരുന്ന് ഉപയോഗിച്ചു?വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചു! ഗായത്രിയെ കുരുക്കിലാക്കി ആ വമ്പൻ വെളിപ്പെടുത്തൽ കാര്യങ്ങൾ കൈവിട്ടോ?

നടി ഗായത്രി സുരേഷുമായി ബന്ധപ്പെട്ട ഒരു അപകട വീഡിയോ ഈയടുത്ത് സോഷ്യൽ മീഡിയയിൽ വലിയ രീതിയൽ പ്രചരിച്ചിരുന്നു. ഗായത്രിയും സുഹൃത്തും കൂടി കാറില്‍ കാക്കനാടേക്ക് യാത്ര ചെയ്യുന്നതിനിടെ മറ്റൊരു വണ്ടിയുമായി ഇടിക്കുകയായിരുന്നു. ശേഷം നിര്‍ത്താതെ പോയ ഗായത്രിയേയും സുഹൃത്തിനേയും മറ്റ് യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. പിന്നീട് ഇരുവരേയും നാട്ടുകാര്‍ ചോദ്യം ചെയ്യുന്ന വീഡിയോയായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

സംഭവത്തിന്റെ വീഡിയോകള്‍ വൈറലായതോടെ യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് വ്യക്തമാക്കി ഗായത്രി രംഗത്തെത്തിയിരുന്നു. അപകടം നടന്ന ശേഷം നിര്‍ത്താതെ പോകണമെന്ന് കരുതിയതല്ലെന്നും എന്നാല്‍ ഭയംമൂലം രക്ഷപ്പെടാന്‍ ശ്രമിച്ചതാണെന്നുമാണ് ഗായത്രി സുരേഷ് പിന്നീട് പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞത്

ഗായത്രി സുരേഷിനെതിരെ ‘അമ്മ’ സംഘടന നടപടിയെടുക്കണമെന്ന ആവശ്യപ്പെട്ട് സംവിധായകനും നിര്‍മാതാവുമായ് ശാന്തിവിള ദിനേശ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്. വാഹനാപകടം നടക്കുന്ന സമയത്ത് നടിയും സുഹൃത്തും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് തനിക്കു സംശയമുണ്ടെന്നും ശാന്തിവിള പറയുന്നു.

ശാന്തിവിള ദിനേശിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…

സിനിമാക്കാരെക്കുറിച്ച് പ്രത്യേകിച്ച് നടികളെക്കുറിച്ച് എന്തെല്ലാം കഥകളാണ് സമൂഹമാധ്യമങ്ങളില്‍ വരുന്നത്. സത്യവുമായി ബന്ധമില്ലാത്ത മോശം കഥകള്‍ ഇത്തരക്കാര്‍ പടച്ചുവിടാറുണ്ട്. സമൂഹം എപ്പോഴും ഭൂതക്കണ്ണാടി വച്ച് നോക്കിക്കൊണ്ടിരിക്കുന്ന രണ്ടു വിഭാഗങ്ങളാണ് സിനിമാക്കാരും രാഷ്ട്രീയക്കാരും.

അതുകൊണ്ട് ഇന്നത്തെ കാലത്ത് അവര്‍ പ്രത്യേകം സൂക്ഷിക്കണം. വേറെ ആര് എന്ത് തെറ്റ് ചെയ്താലും മലയാളി ക്ഷമിക്കും. പക്ഷേ ഇക്കൂട്ടര്‍ ആരാണെങ്കിലോ അത്‌ െചയ്താല്‍ അതിനെ നാറ്റിച്ച് നശിപ്പിക്കും. സിനിമാക്കാര്‍ക്കും സംഘടനകള്‍ ഉണ്ടല്ലോ, വര്‍ഷത്തില്‍ ഒരിക്കല്‍ ഇവരുടെ ബോധവത്കരണത്തിനു േവണ്ടി ക്യാംപുകള്‍ സംഘടിപ്പിക്കണം. അപ്പോള്‍ കുറെ മാറ്റങ്ങള്‍ ഉണ്ടാകും.

ഇത്രയും പറയാന്‍ കാര്യമുണ്ട്, ഒന്നോ രണ്ടോ സിനിമകളില്‍ മാത്രം അഭിനയിച്ച നടിയാണ് ഗായത്രി സുരേഷ്. ആകെ ജമ്‌നാപ്യാരി അടക്കം വിരലിലെണ്ണാവുന്ന ചിത്രമേ അവര്‍ ചെയ്തിട്ടുള്ളൂ. പിന്നെ ചെന്നൈയില്‍ ഏതോ ബാങ്കില്‍ പണിയുണ്ടെന്നും ഇവരുടെ ബയോഡേറ്റയില്‍ പറയുന്നു. 29 വയസ്സുകാരി അവരുടെ കാറില്‍, ഒരു ചെറുപ്പക്കാരനുമായി രാത്രി പോവുകയാണ്. അതും കൊച്ചിയില്‍. തിരക്കുള്ള നഗരമാണ് കൊച്ചി. അവര്‍ ലഹരി ഉപയോഗിച്ചോ എന്ന് എനിക്ക് സംശയമുണ്ട്. വണ്ടി ഇടിച്ചു. ഡ്രൈവർ– ഗായത്രിയുടെ സുഹൃത്തോ കാമുകനോ ആരാണെന്ന് അറിയില്ല – അയാൾ കാറില്‍നിന്ന് പുറത്തിറങ്ങാന്‍ കൂട്ടാക്കിയതേയില്ല. അതാണ് പ്രശ്നം വഷളാക്കിയത്

29 വയസ്സുള്ള ആ പെണ്‍കുട്ടി ആകെ ഒന്നോ രണ്ടോ സിനിമകളിലാണ് അഭിനയിച്ചത്. എന്നിട്ട് റോഡില്‍ കിടന്ന് ഞാന്‍ വലിയ സിനിമാ നടിയാണെന്ന ഭാവത്തില്‍ പത്രാസ് കാണിക്കുന്നു. ഇങ്ങനെ ചെയ്യാന്‍ പാടുണ്ടോ. അതും കൂട്ടുകാരനെയൊക്കെ വിളിച്ച് രാത്രിയില്‍. ‘ഞാന്‍ പെര്‍ഫെക്ട് ഒന്നുമല്ല’ എന്ന് ഈ കുട്ടി വിഡിയോയില്‍ പറയുന്നത്. പെര്‍ഫെക്ടല്ല എന്ന് പറയുമ്പോള്‍ ഞാനും മദ്യവും ലഹരിയുമൊക്കെ ഉപയോഗിക്കുന്നയാളാണെന്നാണോ മനസ്സിലാക്കേണ്ടത്. ഞാന്‍ പറയുന്നില്ല, ആ കുട്ടി തന്നെ കാര്യങ്ങള്‍ പറയട്ടെ.

ഈ അപകടത്തിന്റെ വിഡിയോ അയച്ച് തന്നവര്‍ പറഞ്ഞത് ഇതിലുള്ളതൊരു സീരിയല്‍ നടിയാണെന്ന് തോന്നുന്നു എന്നായിരുന്നു. സീരിയലില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ വിഡിയോ നല്‍കി ഇവരെക്കുറിച്ച് അന്വേഷിച്ചു. സീരിയലില്‍ ഇങ്ങനൊരു ആളില്ലെന്ന് അവര്‍ പറഞ്ഞു. അങ്ങനൊരു ‘ഐശ്വര്യാ റായ്’ ഒന്നുമല്ല ഇവര്‍. സീരിയല്‍ നടിയാണെന്ന് പോലും ആര്‍ക്കുമറിയില്ല. പിന്നീടാണ് ജമ്നാപ്യാരിയില്‍ അഭിനയിച്ച ഗായത്രിയാണെന്ന് അറിയുന്നത്. സംഭവത്തില്‍ കേസെടുത്തോ എന്നറിയില്ല. പ്രശ്നം തീര്‍ത്തു എന്ന് വിചാരിച്ചപ്പോഴാണ് ഗായത്രി പുതിയ വങ്കത്തരങ്ങള്‍ ഒപ്പിച്ചത്. കേരളത്തിലെ ജനസംഖ്യയൊക്കെ ചോദിച്ച് അവര്‍ നല്‍കിയ അഭിമുഖം നിറയെ അബദ്ധങ്ങളായിരുന്നു. ഗായത്രി സുരേഷിന്റെ അറിവിലേക്കു ഞാൻ പറയട്ടെ, 2021 വരെ കേരളത്തിൽ 3 കോടി 46 ലക്ഷം ആളുകളുണ്ട്. ഇനിയെങ്കിലും അബദ്ധങ്ങൾ പറയരുത്.

ആ മൂന്ന് കോടിയില്‍ ഒരു ലക്ഷം പേര്‍ തെറിവിളിക്കട്ടെ, ബാക്കി രണ്ടേ മുക്കാല്‍ക്കോടി പേര്‍ തനിക്കൊപ്പമുണ്ടെന്നൊക്കെയാണ് ഗായത്രിയുടെ വാദം. മൂന്ന് കോടിയിൽ നിന്ന് ഒരുലക്ഷം മാറ്റിയാൽ എങ്ങനെ രണ്ടേമുക്കാൽ കോടിയാകും. എന്ത് അടിസ്ഥാനത്തിലാണ് ഇത് പറയുക. ഇവർ ഏത് സ്കൂളിലാണ് പഠിച്ചത്. എങ്ങനെയാണ് ഇവർ ബാങ്കിൽ ജോലി ചെയ്യുന്നത്. ഇവരുടെ പടത്തിന്റെ പോസ്റ്റര്‍ ഇനി പതിക്കുമ്പോള്‍ നാട്ടുകാര് പറയില്ലേ, ഇത് എറണാകുളത്ത് വെള്ളമടിച്ച് അപകടമുണ്ടായ നടിയല്ലേ എന്ന്. നിങ്ങളുടെ കരിയറിനെ അത് ബാധിക്കില്ലേ. കലാകാരിയാണെങ്കില്‍ കുറച്ചൊക്കെ ഡീസന്റാവണം.

മമ്മൂട്ടിയോ മോഹന്‍ലാലോ സുരേഷ് ഗോപിയോ ജയറാമോ ദിലീപോ ഒന്നും ഇങ്ങനെ ആരുടെയെങ്കിലും വണ്ടിക്ക് കൊണ്ടുപോയി ഇടിച്ചതായി അറിയില്ല. അങ്ങനെയുള്ള ഇടത്താണ് ഗായത്രി സുരേഷുമാരെ പോലുള്ളവര്‍ ഓരോന്ന് കാണിക്കുന്നത്. വണ്ടിയോടിക്കുന്നതും അപകടമുണ്ടാവുന്നതും സാധാരണയാണ്. എന്നാല്‍ നിര്‍ത്താതെ പോകുന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്.

ഈ കുട്ടിയെ ഇപ്പോൾ കണ്‍ട്രോള്‍ ചെയ്തില്ലായെങ്കില്‍ ഇപ്പോഴുണ്ടാക്കിയ അപകടത്തേക്കാള്‍ വലിയ പ്രശ്നങ്ങള്‍ ഈ കുട്ടി വരുത്തി വയ്ക്കാം. ഗായത്രിയെന്ന് പേരുള്ള പലരും സിനിമയിലും സീരിയലിലുമൊക്കെയുണ്ട്. പലരും ഈ ഗായത്രിയെന്ന പേരില്‍ അവരെയാണ് സംശയിക്കുന്നത്. അത് തന്നെ വലിയ പ്രശ്നമാണ്. ജിഷിന്‍ എന്ന നടന്‍ പറഞ്ഞു, ഞാനല്ല ആ കാറിലുണ്ടായിരുന്നതെന്ന്. എല്ലാവരെയും സംശയിക്കുന്ന കേസാണിത്. അമ്മയായാലും ഫെഫ്കയായാലും സ്വന്തം അംഗങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരണം. ഇത്തരം സംഭവങ്ങള്‍ നടന്നാല്‍ അതിനെ പിന്തുണയ്ക്കാതിരിക്കുക എന്ന നയം കൊണ്ടുവരണം. പരമാവധി ശിക്ഷ നല്‍കുന്നതിനും തീരുമാനമെടുക്കണം. ഇതുപോലെ വെള്ളമടിച്ച് അപകടമുണ്ടാക്കിയാല്‍ ആറ് മാസത്തേക്കോ ഒരു കൊല്ലത്തേക്കോ സിനിമയില്‍ അഭിനയിക്കേണ്ട എന്ന തീരുമാനമെടുക്കാന്‍ സംഘടനകള്‍ക്ക് ആവണം. അങ്ങനെയുണ്ടായില്ലെങ്കില്‍ സിനിമാക്കാരെ മുഴുവന്‍ സമൂഹം അടച്ചാക്ഷേപിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറും. അതിനുദാഹരണമാണ് ഗായത്രി സുരേഷിനു നേരെ ഉണ്ടായ രോഷപ്രകടനങ്ങൾ.

Noora T Noora T :