സിനിമ നിര്‍മാതാവും വിതരണക്കാരനുമായ ഷെറീഫ് കൊട്ടാരക്കര അന്തരിച്ചു. 76 വയസായിരുന്നു. കീര്‍ത്തി നഗറിലെ വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കടല്‍ക്കാറ്റ്, ലൗലി എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചു. നൂറോളം ചിത്രങ്ങള്‍ വിതരണം ചെയ്തു. ഫിലിം ചെംബര്‍, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് തുടങ്ങിയ സംഘടനകളില്‍ ഭാരവാഹിത്വം വഹിച്ചു. തിയറ്റര്‍ ഉടമയായിരുന്നു. ഇടക്കാലത്ത് ഗീത എന്ന പത്രവും നടത്തിയിരുന്നു. ഷരീഫയാണ് ഭാര്യ. ഷാജഹാന്, ഷൈല എന്നിവര്‍ മക്കളാണ്.