കോവിഡ് പ്രതിസന്ധി; ആയിരക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണ പൊതികള്‍ വിതരണം ചെയ്ത് സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും

കോവിഡ് പ്രതിസന്ധിയില്‍ ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണ പൊതികള്‍ വിതരണം ചെയ്ത് നടി സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറു. ഒരു സന്നദ്ധ സംഘടനയുമായി ചേര്‍ന്നാണ് താരം മുംബൈ നഗരത്തിലെ തെരുവോരങ്ങളില്‍ ജീവിക്കുന്നവര്‍ക്കാണ് ആഹാരം നല്‍കിയത്. ദാല്‍, കിച്ചിടി, ചോറ്, പഴങ്ങള്‍ എന്നിവയായിരുന്നു വിഭവങ്ങള്‍.

സണ്ണി ഭക്ഷണവുമായി എത്തിയപ്പോള്‍ തന്നെ ട്രക്കിന് ചുറ്റും ആവശ്യക്കാര്‍ തടിച്ചു കൂടി. പലര്‍ക്കും നടി നേരിട്ടു തന്നെ ഭക്ഷണം നല്‍കി. കോവിഡ് കാലം തുടങ്ങിയത് മുതല്‍ തന്നെ സണ്ണി ജീവകാരുണ്യപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് വന്നിരുന്നു. ഞാന്‍ ചെയ്യുന്നത് വലിയ കാര്യമായൊന്നും തോന്നുന്നില്ല. എന്നാല്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ പരസ്പരം പിന്തുണ നല്‍കിയാല്‍ അതിജീവിക്കാനാകും- സണ്ണി പറഞ്ഞു.

ഇതിന് തൊട്ട് മുൻപ് കോവിഡ് പ്രതിസന്ധിയിൽ വലയുന്ന അതിഥി തൊഴിലാളികൾക്ക് ഭക്ഷണമെത്തിക്കാനും സണ്ണി ഒപ്പമുണ്ടായിരുന്നു. പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് ആനിമൽസ് (പെറ്റ)യുമായി സഹകരിച്ചാണ് ഡൽഹിയിൽ
സണ്ണി ഭക്ഷണം വിതരണം ചെയ്തത്.

‘നമ്മൾ ഒരു പ്രതിസന്ധിയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. സഹാനുഭൂതിയോടെയും ഐക്യദാർഢ്യത്തോടെയുമാണ് ഇതിനെ നേരിടേണ്ടത്. പെറ്റയുമായി വീണ്ടും കൈ കോർക്കുന്നതിൽ സന്തോഷമുണ്ട്. ഇത്തവണ ആയിരക്കണക്കിന് ആവശ്യക്കാർക്ക് പ്രോട്ടീൻ അടങ്ങിയ സസ്യാഹാരം എത്തിക്കുമെന്നാണ് സണ്ണി ലിയോൺ പറഞ്ഞത്

Noora T Noora T :