നടൻ മേള രഘു അന്തരിച്ചു

നടൻ ചേർത്തല പുത്തൻവെളി ശശിധരൻ ( മേള രഘു ) അന്തരിച്ചു. 60 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കഴിഞ്ഞ16ന് രഘു വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ചേർത്തല താലൂക്കാശുപത്രിയിലും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന രഘുവിെൻറ ചികിത്സയുമായി ബന്ധപ്പെട്ട് ലക്ഷങ്ങൾ ബന്ധുക്കൾ ചെലവഴിച്ചു. സാമ്പത്തികമായി തകർച്ച നേരിടുന്ന കുടുംബത്തിന് ഇത് താങ്ങാവുന്നതിലും അപ്പുറമാണ്.

കെ ജി ജോർജ് സംവിധാനം ചെയ്ത മേളയിലൂടെയാണ് രഘു സിനിമയിലെത്തിയത്. 8 മാസം മുമ്പ് ദൃശ്യത്തിൻെറ രണ്ടാം ഭാഗത്തിൽ മോഹൻലാലുമൊത്ത് വേഷം ചെയ്ത് ശ്രദ്ധനേടിയിരുന്നു. രഘു 35ലധികം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. കെ.പി.എ.സി നാടക തമ്പിലും ഇടംപിടിച്ചു. ദൂരദർശൻ നിർമിച്ച സീരിയൽ ‘വേലുമാലു സർക്കസി’ൽ പ്രധാന വേഷം രഘുവിനെ തേടിയെത്തിയിരുന്നു.

1980ൽ ചെങ്ങന്നൂർ കൃസ്ത്യൻ കോളജിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് നടൻ ശ്രീനിവാസൻ നേരിട്ടെത്തി സിനിമയിൽ അഭിനയിക്കാമോയെന്ന് ചോദിക്കുന്നത്. തുടർന്ന്, സർക്കസ് കൂടാരത്തിെൻറ കഥ പറയുന്ന ചിത്രമായ ‘മേള’യിൽ പ്രധാന കഥാപാത്രമായി മാറുകയായിരുന്നു. നാടകവും മിമിക്രിയുമായി നടന്ന രഘുവിന് ആദ്യസിനിമ കഴിഞ്ഞപ്പോൾ ഭാവി ജീവിതവും അഭിനയത്തിലേക്ക് വഴിമാറുകയാണുണ്ടായത്

മേളയില്‍ നായക കഥാപാത്രമായി എത്തിയ രഘു തെന്നിന്ത്യയിലെ പൊക്കം കുറഞ്ഞ ആദ്യ നായകന്‍ എന്ന റെക്കോര്‍ഡും അന്ന് കരസ്ഥമാക്കിയിരുന്നു. മമ്മൂട്ടിക്ക് ആദ്യമായി ലീഡ് റോള്‍ ലഭിച്ചത് 1980ല്‍ പുറത്തിറങ്ങിയ മേളയിലാണ്. മമ്മൂട്ടിയുടെ കരിയറിലെ ആദ്യ ചിത്രങ്ങളിലൊന്നായ മേളയിലാണ് അദ്ദേഹത്തിന് ആദ്യമായി മുഴുനീള സ്‌ക്രീന്‍സ്‌പേസ് ലഭിക്കുന്നത്.

ശക്തമായ കഥാപശ്ചാത്തലവും പ്രകടനങ്ങളും ഒക്കെ ചേര്‍ന്ന് അക്കാലത്തെ ഒരു ന്യൂ വേവ് സിനിമ തന്നെ ആയിരുന്നു മേള. കമല്‍ഹാസന്റെ അപൂര്‍വ്വ സഹോരങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തുടര്‍ന്ന് ദൂരദര്‍ശന്‍ നിര്‍മിച്ച വേലുമാലു സര്‍ക്കസിലും പ്രധാനവേഷം രഘുവിനെ തേടിയെത്തി. കൂടാതെ കെ.പി.എ.സി.യിലൂടെ നാടകത്തിലുമെത്തി.

Noora T Noora T :