പ്രകൃതിയ്ക്ക് പോലും അയാളെ ഇഷ്ടമാണ്… പ്രകൃതി താണ്ഡവമാടിയ സമയത്തും ധീരതയോടെ മനുഷ്യപക്ഷത്ത് ഉറച്ച് നിന്നവൻ; ഹരീഷ് പേരടി

പിണറായി വിജയന്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് നടന്‍ ഹരീഷ് പേരടി. ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിലാണ് ഹരീഷ് ഇങ്ങനെ പറഞ്ഞത്.

വിജയിച്ചില്ലെങ്കിലും ജനകീയ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട് പിണറായി വിജയനുണ്ടാവുമെന്നും താരം കുറിച്ചു.

ഹരീഷ് പേരടിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം

ഈ രാത്രിയില്‍ ഞാനിതെഴുതുമ്പോള്‍ ഈ രണ്ടാം വരവിന് പ്രകൃതിയുടെ സംഗീതമുണ്ട്…ഇടിയും മിന്നലും മഴയുമുണ്ട്…പ്രകൃതിക്കു പോലും അയാളെ ഇഷ്ടമാണ് …പ്രകൃതി താണ്ഡവമാടിയ സമയത്തും ധിരതയോടെ മനുഷ്യപക്ഷത്ത് ഉറച്ച് നിന്നവന് പ്രകൃതിയുടെ സ്‌നേഹ സംഗീതം..ഇനി നാളെ ജനവിധി മറിച്ചായാല്‍ പോലും നിങ്ങളുടെ ജനകിയ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അതില്‍ ഇടപ്പെടാനും അയാള്‍ എന്നുമുണ്ടാവും..കാരണം അയാളുടെ പേര് പിണറായി വിജയന്‍ എന്നാണ്..സഖാവാണ്

Noora T Noora T :