തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഷ്ട്രീയത്തില്‍ നിന്നും ബിജെപിയിൽ നിന്നും മാറുമോ? കൃഷ്ണകുമാറിന്റെ മറുപടി ഞെട്ടിച്ചു!

നിയമസഭ തിരഞ്ഞെടുപ്പില്‍ തിരുവന്തപുരത്ത് നിന്നാണ് കൃഷ്ണകുമാർ ഇക്കുറി ജനവിധി തേടുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഷ്ട്രീയത്തില്‍ നിന്നും ബിജെപിയിൽ നിന്നും മാറുമോ എന്നതിനെ കുറിച്ച് നടൻ ഇപ്പോൾ മനസ്സ് തുറന്നിരിക്കുകയാണ്.

തിരഞ്ഞെടുപ്പിന്റെ ഭാഗമായി രാഷ്ട്രീയത്തിലേക്ക് എത്തിയ വ്യക്തിയല്ല എന്ന് കൃഷ്ണകുമാർ പറയുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷവും ബിജെപിയോടൊപ്പം തന്നെയുണ്ടാവുമെന്ന് കൃഷ്ണകുമാര്‍ വ്യക്തമാക്കി.


എന്റെ ഉദ്ദേശ്യം ഇവിടെ നിന്ന് പ്രവര്‍ത്തിക്കുക എന്നതാണ്. മുമ്പ് ബിജെപിയിലേക്ക് വന്ന സെലിബ്രിറ്റികള്‍ തിരഞ്ഞെടുപ്പിനോട് അടുപ്പിച്ച്‌ ബിജെപിയില്‍ വന്നവരാണ്, ഞാന്‍ ആദ്യമെ തന്നെ ബിജെപി പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു. റിസൈന്‍ മോദി ഹാഷ് ടാഗ് ട്രെന്‍ഡിംഗാകുന്നതില്‍ കാര്യമില്ല. സമരങ്ങള്‍ എല്ലാം പൊളിഞ്ഞതു കൊണ്ടാണ് ഈ ഹാഷ് ടാഗ് ഇപ്പോള്‍ വരുന്നതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

അതെ സമയം തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപുള്ള ഈ കാത്തിരിപ്പിന് ഒരു സുഖമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്‌കൂളിലെ തിരഞ്ഞെടുപ്പിൽ പോലും മത്സരിക്കാത്ത താൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായിരുന്നു. 20 ദിവസത്തിനുള്ളിൽ പല പാഠങ്ങളും പഠിച്ചു

സ്ഥാനാർത്ഥികൾക്ക് ഫലമറിയുന്നതു വരെ ടെൻഷനായിരിക്കുമോ, എങ്ങനെയാണ് അവർ കാത്തിരിക്കുന്നതെന്നൊക്കെയായിരുന്നു പണ്ട് ഞാൻ ആലോചിച്ചിരുന്നത്. എന്നാൽ കാത്തിരിപ്പിനൊരു സുഖമുണ്ടെന്ന് ഇപ്പോൾ മനസിലായെന്നും അദ്ദേഹം പറഞ്ഞു.

Noora T Noora T :