മമ്മൂട്ടിയുടെ ആ വാച്ചിന്‍റെ വില! ഒടുവിൽ കണ്ടുപിടിച്ചു.. എന്റെ പൊന്നോ കണ്ണ് തള്ളി ആരാധകർ

സിനിമയ്ക്ക് അപ്പുറത്ത് താരങ്ങളുടെ മേക്കോവർ സോഷ്യൽ മീഡിയയിൽ അതിവേഗമാണ് തരംഗമാകാറുള്ളത്…കോവിഡിൻെറയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തിൽ താരങ്ങളെല്ലാം വീടുകളിലായിരുന്നു. മാസങ്ങൾക്ക് ശേഷം പുത്തൻ മേക്കോവറിലാണ് താരങ്ങൾ എത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി മമ്മൂട്ടിയുടെ ലുക്കാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്

കറുത്ത ഡെനിം ഷര്‍ട്ടും നീല ജീന്‍സുമണിഞ്ഞുള്ള മമ്മൂട്ടിയുടെ ഫോട്ടോയായിരുന്നു വൈറലായത്. മുടി നീട്ടി വളര്‍ത്തിയുള്ള മമ്മൂട്ടിയുടെ ലുക്കിനെക്കുറിച്ചായിരുന്നു ആരാധകര്‍ ചര്‍ച്ച ചെയ്തത്. പാഥേയത്തിലെ ചന്ദ്രദാസിന്റെ പോലെയുണ്ടല്ലോയെന്നായിരുന്നു പലരും പറഞ്ഞത്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്. ഫോട്ടോ തരംഗമായി മാറിയതിന് പിന്നാലെയായാണ് മമ്മൂട്ടി അണിഞ്ഞ വാച്ചിനെക്കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങിയത്. 50 ലക്ഷം രൂപ വിലയുള്ള വാച്ചാണ് മമ്മൂട്ടി അണിഞ്ഞിട്ടുള്ളതെന്ന കണ്ടെത്തലുകളുമായാണ് സോഷ്യല്‍ മീഡിയ എത്തിയത്. ആഡംബരത്തോട് ഭ്രമമുള്ളയാളാണ് അദ്ദേഹമെന്നായിരുന്നു ചിലരുടെ കമന്‍രുകള്‍. ഇത്രയും വിലയുള്ള വാച്ച് വാങ്ങിയതിനെക്കുറിച്ച് വ്യത്യസ്തമായുള്ള പ്രതികരണങ്ങളാണ് പുറത്തുവന്നിട്ടുള്ളത്

അതെ സമയം തന്നെ മമ്മൂട്ടിയും ഭാര്യ സുൽഫത്തുമൊത്തുള്ള ചിത്രവും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ഡെനിം ഷർട്ടിൽ മമ്മൂട്ടി പ്രത്യക്ഷപ്പെടുമ്പോൾ അതേനിറത്തിലുള്ള സൽവാറണിഞ്ഞാണ് സുല്‍ഫത്തിനെ കാണാനാകുക. ഫഹദ് ഫാസില്‍ അടക്കമുള്ള താരങ്ങൾ ഈ വൈറൽ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.

Noora T Noora T :