രാം ചരണിന് പിന്നാലെ വരുൺ തേജിന് കോവിഡ്

കോവിഡ് ബാധിച്ച തെലുങ്ക് സൂപ്പര്‍താരം രാം ചരണിനൊപ്പം ക്രിസ്മസ് ആഘോഷിച്ച ബന്ധുവും നടനുമായ വരുണ്‍ തേജിന് കോവിഡ് സ്ഥിതീകരിച്ചു . ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വരുണ്‍ തേജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചെറിയ ലക്ഷണങ്ങളെ തുടർന്ന് ടെസ്റ്റ് ചെയ്തപ്പോൾ കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഞാനിപ്പോൾ ആവശ്യമായ മുൻകരുതലുകൾ എല്ലാം എടുത്ത് ക്വാറന്റീനിലാണ്. ഉടനെ മടങ്ങിവരും. എല്ലാവരുടെയും സ്നേഹത്തിന് നന്ദി, വരുൺ ട്വിറ്ററിൽ കുറിച്ചു.

വരുണിന്റെ ബന്ധുവും നടനുമായ രാം ചരണിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു . തനിക്ക് ലക്ഷണങ്ങൾ ഒന്നുമില്ലായിരുന്നുവെന്നും എന്നാൽ ടെസ്റ്റിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വീട്ടിൽ ക്വാറന്റീനിൽ കഴിയുകയാണെന്നും രാം ചരണും ട്വീറ്റ് ചെയ്തത് കുറച്ചു ദിവസങ്ങൾക്കു മുൻപ് കുടുംബാംഗങ്ങൾക്കായി രാം ചരൺ ഒരുക്കിയിരുന്ന ക്രിസ്മസ് പാർട്ടിയിൽ വരുൺ തേജും പങ്കെടുത്തിരുന്നു ഉടനെ സുഖം പ്രാപിച്ച് തിരിച്ചെത്തുമെന്നും കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ താനുമായി ഇടപെട്ടവർ കോവിഡ് ടെസ്റ്റ് എടുക്കമെന്നും രാം ചരൺ പറഞ്ഞു.

നവദമ്പതികളായ നിഹാരിക കൊനിദേലയുടെ വീട്ടില്‍ നടന്ന ആഘോഷങ്ങളില്‍ ഇവരുടെ ബന്ധുക്കളും അഭിനേതാക്കളുമായ അല്ലു അര്‍ജുന്‍, അല്ലു സിരിഷ് എന്നിവരും പങ്കെടുത്തിരുന്നു.

Noora T Noora T :