സംവിധായകരേക്കാൾ മുകളിൽ നിൽക്കുവാൻ താൽപര്യപ്പെടുന്നു; നിവിൻ പോളിയും പൃഥ്വിരാജും എനിയ്ക്കു തീയതി തരില്ല; തുറന്നടിച്ച് ശ്രീകുമാരൻ തമ്പി

സിനിമ മേഖലയിലെ താരാധിപത്യത്തെ കുറിച്ച് തുറന്നടിച്ച് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നടിച്ചത്

അപമാനം സഹിച്ച് സദ്യ ഉണ്ണുന്നതിനേക്കാൾ അഭിമാനത്തോടെ കഞ്ഞി കുടിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു

‘സിനിമ പിടിക്കാനായി താരങ്ങളുടെ കാലു പിടിക്കാൻ വയ്യ. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും വഴിയിൽ തന്നെയാണ് പുതിയ താരങ്ങളും. ഇവരൊക്കെ സിനിമയിൽ സംവിധായകരേക്കാൾ മുകളിൽ നിൽക്കുവാൻ താത്പര്യപ്പെടുന്നവരാണ്. ക്യാമറ ആംഗിളുകൾ തീരുമാനിക്കുന്നത് പലപ്പോഴും താരങ്ങളാണ്.

അതുകൊണ്ടു തന്നെ ഇപ്പോഴത്തെ സൂപ്പർ താരങ്ങളായ നിവിൻ പോളിയും പൃഥ്വിരാജും എനിയ്ക്കു തീയതി തരില്ല. ‘ഞാൻ പുതിയ ഒരു സിനിമ എടുക്കുമ്പോൾ ഇപ്പോഴത്തെ താരങ്ങൾ ഒന്നും തീയതി തരില്ലെന്ന് ഉറപ്പാണ് . അതിനു വേണ്ടി മെനക്കെടുന്നുമില്ല. പുതിയ ഒരു ആളെ വെച്ച് സിനിമ ചെയ്യും. താരമൂല്യം തിയറ്റർ സിനിമയ്ക്ക് മാത്രമല്ല ഓൺലൈൻ പ്ലാറ്റ്‌ഫോമിനും ഉണ്ട്. ഒടിടിയിൽ പടം വിൽക്കണമെങ്കിൽ താരം വേണ്ടേ. ഫഹദ് ഉണ്ടായത് കൊണ്ടല്ലേ സിയൂസൂൺ വിറ്റുപോയത്. അപ്പോൾ വെല്ലുവിളികളും ഉണ്ടാകും. എങ്കിലും സിനിമ ചെയ്യും’.

Noora T Noora T :