ലഹരിമരുന്ന് കേസ്; നടി ദീപിക പദുക്കോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശ് മുന്‍കൂര്‍ ജാമ്യം തേടി കോടതിയില്‍

ദീപിക പദുക്കോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശ് അറസ്റ്റില്‍ നിന്നു സംരക്ഷണം തേടി കോടതിയെ സമീപിച്ചു. കരിഷ്മയുടെ ഫ്‌ലാറ്റില്‍ കഴിഞ്ഞയാഴ്ച നടന്ന പരിശോധനയ്ക്കിടെ ലഹരിമരുന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ലഹരിവിരുദ്ധ നിയമപ്രകാരം കേസെടുത്തു. രഹസ്യ കേന്ദ്രത്തിലുള്ള അവര്‍ അഭിഭാഷകന്‍ മുഖേനയാണു മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

ഇവരുടെ ഫ്‌ലാറ്റില്‍ നിന്നും 1.7 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. പരാമവധി 1 വര്‍ഷം തടവും 10,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. അന്വേഷണത്തിനു ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതികരിക്കാതിരുന്ന കരിഷ്മയെ ഫ്‌ലാറ്റില്‍ കണ്ടെത്താനാവാതെ വന്നപ്പോള്‍ വാതിലില്‍ സമന്‍സ് പതിപ്പിച്ചിരുന്നു. കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ നിഖില്‍ സര്‍ധാന സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കോടതി ഇന്നു പരിഗണിക്കും.

അതിനിടെ, സുശാന്തും കാമുകി റിയ ചക്രവര്‍ത്തിയും ഇവിടെ പലവട്ടം താമസിച്ചിട്ടുള്ള അന്ധേരിയിലെ വാട്ടര്‍ സ്റ്റോണ്‍ റിസോര്‍ട്ടില്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) റെയ്ഡ് നടത്തി. സിസിടിവി ദൃശ്യങ്ങള്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചു.

Noora T Noora T :