ചലച്ചിത്രസംവിധായകനും സാംസ്കാരികപ്രവർത്തകനുമായ അലി അക്ബറിനു സരസ്വതീ പുരസ്‌കാരം

ചലച്ചിത്രസംവിധായകനും സാംസ്കാരികപ്രവർത്തകനുമായ അലി അക്ബറിനു സരസ്വതീ പുരസ്‌കാരം

തൃക്കണ്ടിയൂർ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് സനാതന ധർമവേദി തിരൂർ നൽകിവരാറുള്ള എട്ടാമത് സരസ്വതീ പുരസ്കാരത്തിനാണ് ഇക്കുറി അർ ഹനായത്‌. പതിനായിരത്തൊന്ന് രൂപയാണ് പുരസ്കാരം. 22-ന് രാവിലെ പത്തിന് കോഴിക്കോട്ട് നടക്കുന്ന ചടങ്ങിൽ വയ്ച്ച് പുരസ്കാരം വിതരണം ചെയ്യും.

അലി അക്ബർ ബാംബൂ ബോയ്സ്, ജൂനിയർ മാൻഡ്രേക്ക്, കുടുംബവാർത്തകൾ , പൈ ബ്രദേഴ്സ് എന്നിവയുൾപ്പെടെ 20 ലധികം മലയാള സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.മികച്ച അരങ്ങേറ്റ സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 1988-ൽ മാമലകൾക്കപ്പുറത്ത് എന്ന ചിത്രത്തിന് അലി അക്ബറിന് ലഭിച്ചിരുന്നു.2014 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ നിന്ന് ആം ആദ്മി പാർട്ടി ബാനറിൽ അലി അക്ബർ മത്സരിച്ചു. കോഴിക്കോട് കോർപ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിച്ചു.ഇപ്പോൾ സംഘപരിവാർ പ്രസ്ഥാനങ്ങളുമായി അടുത്ത് പ്രവർത്തിക്കുന്നു.

Noora T Noora T :