കള്ളൻ കപ്പലിൽ തന്നെ! ഇനി രക്ഷയില്ല കെ പി സി ലളിത ജയിലിലേക്ക്? ഫോൺ സംഭാഷണം പുറത്ത്

കഴിഞ്ഞ ദിവസമായിരുന്നു കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഭരതനാട്യം അവതരിപ്പിക്കാന്‍ സംഗീത നാടക അക്കാദമി അവസരം നിഷേധിച്ചു എന്നാരോപിച്ച് രാമകൃഷ്ണന്‍ രംഗത്ത് എത്തിയിരുന്നു. സ്ത്രീ അല്ലെന്ന കാരണത്താല്‍ സംഗീത നാടക അക്കാദമി ഓണ്‍ലൈന്‍ നൃത്ത പരിപാടിയില്‍ തനിക്ക് വേദി നിഷേധിച്ചു എന്നായിരുന്നു രാമകൃഷ്ണന്റെ ആരോപണം.

മോഹിനിയാട്ടം സാധാരണ സ്ത്രീകളാണ് അവതരിപ്പിക്കാറെന്ന വിചിത്ര വാദമാണ് കേള്‍ക്കേണ്ടി വന്നതെന്നും രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. രാമകൃഷ്ണന്‍ ആത്മഹത്യക്ക് ശ്രമിച്ച വാർത്ത പുറത്ത് വരുന്നതിന് പിന്നാലെ പ്രതിഷേധം ശക്തമാകുകയാണ് . രാമകൃഷ്ണനും കെപിഎസി ലളിതയും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത് വന്നതോടെ പ്രതിഷേധം ശക്തമായത്. ഉറക്ക ഗുളികകള്‍ കഴിക്കുന്നതിന് മുമ്പ് നടി കെപിഎസി ലളിതെയ വിമര്‍ശിച്ചുകൊണ്ടാണ് ആര്‍എല്‍വി രാമകൃഷ്ണന്‍ കുറിപ്പ് പങ്കുവെച്ചത്

സെക്രട്ടറിയുമായി രാമകൃഷ്ണന്റെ കാര്യം സംസാരിച്ചിട്ടുണ്ടെന്നും അപേക്ഷ സമർപ്പിച്ചോളൂ എന്നും കെപിഎസി ലളിത ഫോണിൽ പറയുന്നുണ്ട്. സംഗീത നാടക അക്കാദമിയുടെ സർഗ്ഗ ഭൂമിക എന്ന ഓൺലൈൻ കലാപരിപാടികൾക്കായി അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച് രാമകൃഷ്ണനുമായി സംസാരിച്ചിട്ടില്ലെന്നും രാമകൃഷ്ണനു വേണ്ടി അക്കാദമി സെക്രട്ടറി രാധാകൃഷ്ണനോട് സംസാരിച്ചു എന്ന് പ്രചരിപ്പിച്ചത് ദുരുദ്ദേശപരവുമാണെന്നായിരുന്നു കെപിഎസി ലളിത ഇന്നലെ പ്രസ്താവനയിലൂടെ അറിയിച്ചത്. എന്നാൽ കെപിഎസി ലളിതയും രാമകൃഷ്ണനും തമ്മിൽ നടത്തിയ സംഭാഷണം പുറത്ത് വന്നു. സെക്രട്ടറിയോട് സംസാരിച്ചിട്ടുണ്ടെന്നും അപേക്ഷ സമർപ്പിച്ചോളൂ എന്നും സംഭാഷണത്തിനിടെ പറയുന്നുണ്ട്. മോഹിനിയാട്ടത്തിൽ പിഎച്ച്ഡി ഉണ്ടായിട്ടും തനിക്ക് ജാതീയമായ വിവേചനം മൂലം അവസരം നിഷേധിച്ചു എന്നാണ് രാമകൃഷ്ണന്റെ വാദം. എന്നാൽ പരിപാടിക്ക് അപേക്ഷ സ്വീകരിച്ച് തുടങ്ങിയിട്ടില്ല എന്നാണ് അക്കാദമിയുടെ നിലപാട്. പക്ഷേ അപേക്ഷ സമർപ്പിച്ചോളൂ എന്ന് അക്കാദമി ചെയർ പേഴ്സൺ തന്നെ പറയുന്നത് ഫോൺ സംഭാഷണത്തിൽ വ്യക്തമാണ്.

ജാതി വിവേചനമില്ലാത്തൊരു കലാലോകമുണ്ടാവട്ടെ എന്ന് എഴുതി വച്ചാണ് രാമകൃഷ്ണൻ ആത്മഹത്യക്ക് ശ്രമിച്ചത്. കഴിഞ്ഞ ദിവസം അക്കാദമിക്കു മുന്നിൽ കുത്തിയിരിപ്പ് സമരവും നടത്തി. ജാതി അധിക്ഷേപമെന്ന് ആരോപിച്ച് വിവിധ സംഘടനകളും അക്കാദമിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സംഗീത നാടക അക്കാദമി പ്രസിഡൻറ് കെ.പി.എ.സി ലളിത ഇക്കാര്യത്തിൽ സെക്രട്ടറിക്കെതിരെ തൻെറ പക്ഷത്താണെന്ന് രാമകൃഷ്ണൻ ധരിച്ചിരുന്നു. എന്നാൽ, കെ.പി.എ.സി ലളിത കഴിഞ്ഞ ദിവസം രാമകൃഷ്ണനോട് വിയോജിപ്പ് രേഖപ്പെടുത്തി പരസ്യപ്രസ്താവന നടത്തി. തുടർന്ന് ആത്മഹത്യശ്രമം നടത്തുന്നതിന് മുമ്ബ് കെപിഎസി ലളിതയെ രൂക്ഷമായി വിമര്‍ശിച്ച്‌ അദ്ദേഹം സാമൂഹ്യമാധ്യമത്തിൽ കുറിപ്പിട്ടിരുന്നു..

നിലവില്‍ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലാണ് രാമകൃഷ്ണന്‍ ചികിത്സയിലുളളത്. ആരോഗ്യനിലയില്‍ പേടിക്കേണ്ടതില്ലെന്ന് ‍ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

Noora T Noora T :