ശ്വാസം പോകുന്നതിന് മുൻപ് ചെറിയ വിറയൽ, ഭാര്യയുടെ കൈ മുറുകെപിടിച്ചു; പതിയെ പതിയെ വയറും ശ്വാസവും താഴ്ന്ന് താഴ്ന്ന് പോയി; അവസാന നിമിഷം ഇങ്ങനെ

മലയാള സിനിമയ്ക്ക് ഒരുപിടി നല്ല കഥാപാത്രങ്ങളെയും നല്ല സിനിമകളും സമ്മാനിച്ച സംവിധായകൻ സിദ്ധിഖ് വിടവാങ്ങിയിരിക്കുകയാണ്. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

അവസാന നിമിഷം വരെ സിദ്ധിഖിനൊപ്പം ഭാര്യ സജിതയും ഉണ്ടായിരുന്നു. അടുത്ത് നിന്ന് മാറാതെ ഇരുന്നു. അവസാനത്തെ ശ്വാസം എടുക്കുന്ന സമയം സജിതയുടെ കൈ സിദ്ധിഖിന്റെ കൈക്കുള്ളിൽ തന്നെയുണ്ടായിരുന്നു. മുറുകെപ്പിടിച്ചിരുന്നു. അവസാന ശ്വാസം പോകുന്നതിന് മുൻപ് ചെറിയ വിറയൽ ഉണ്ടായിരുന്നു. പിന്നെ പതിയെ പതിയെ വയറും ശ്വാസവും താഴ്ന്ന് താഴ്ന്ന് പോകുന്നതായി ചുറ്റുമുള്ളവർ കണ്ടുനിന്നു. സജിതയ്ക്ക് കണ്ടുനിൽക്കാനായില്ലെങ്കിലും അവസാന യാത്രയിലും താൻ കൂടെയുണ്ടന്നും ഒപ്പം നിൽക്കുമെന്നും തെളിയിച്ചിരിക്കുകയാണ് ആ കൈ പിടിയിൽ ഒതുക്കിയ സ്നേഹം. അങ്ങനെയാണ് സജിത സിദ്ധിഖിനെ യാത്രയാക്കിയത്

സ്റ്റേജ് ഷോകളിൽ അഭിനയിച്ചുകൊണ്ട് സിനിമയിലേക്കെത്തിയ സിദ്ധിഖ് പിന്നീടാണ് അഭിനയം മതിയാക്കി സംവിധാനത്തിലേക്ക് കടക്കുന്നത്. കുറെ നാളുകൾക്ക് മുൻപ് ഒരു അഭിമുഖത്തിൽ സിദ്ധിഖ് തന്റെ അഭിനയ ജീവിതത്തെ കുറിച്ചും തന്റെ അഭിനയത്തെക്കുറിച്ചുള്ള ഭാര്യയുടെ അഭിപ്രായവും തുറന്ന് പറഞ്ഞിരുന്നു

‘ഒരു കലാകാരന്‍ എന്ന നിലയില്‍ അഭിനയിക്കുക എന്നത് മാത്രമായിരുന്നു എനിക്ക് ഏറ്റവും റിസ്ക് ആയി തോന്നിയിട്ടുള്ള ജോലി. സ്റ്റേജ് ഷോകള്‍ ചെയ്യുന്ന സമയത്ത് എന്തെങ്കിലും പെര്‍ഫോമന്‍സ് വന്നാൽ എങ്ങനെയെങ്കിലും അതങ്ങ് തീര്‍ത്താല്‍ മതിയെന്ന ചിന്തയായിരുന്നു. മറ്റൊരാള്‍ എഴുതുന്ന സംഭാഷണമൊക്കെ പറയുക എനിക്ക് ബുദ്ധിമുട്ടായിരുന്നു, ഞാന്‍ ആഗ്രഹിച്ചത് പോലെ എന്റെ ഭാര്യയും എന്നോട് പറഞ്ഞത് അതായിരുന്നു. സിനിമയില്‍ ഒരിക്കലും ഇക്ക അഭിനയിക്കരുതെന്ന് അവൾ എന്നോട് പറഞ്ഞത്.

എനിക്കും എന്റെ അഭിനയം ഇഷ്ടമല്ലാത്തത് കൊണ്ടും ഭാര്യയുടെ അഭിപ്രായം സ്വീകരിച്ചത് കൊണ്ടും ഞാന്‍ പിന്നീട് എന്റെ സിനിമകളില്‍ ഒന്നും അങ്ങനെയൊരു സാഹസം കാണിച്ചിട്ടേയില്ല. ഞാന്‍ ഒരു നടനായിരുന്നില്ലേ പിന്നെ എന്തുകൊണ്ടാണ് ഞാന്‍ സിനിമയില്‍ അഭിനയിക്കണ്ടാ എന്ന് പറഞ്ഞത് എന്ന് വെറുതെ ഒരിക്കൽ എന്റെ ഭാര്യയോട് ചോദിച്ചു, വേണ്ട എന്ന് മാത്രമായിരുന്നു മറുപടി. അതിന്റെ കാരണം എന്താണെന്ന് ഇപ്പോഴും എനിക്ക് അറിയില്ല. ഭാര്യയെ അനുസരിക്കുന്നത് കുടുംബ സമാധാനത്തിന് നല്ലത് ആയത് കൊണ്ട് ഞാനങ് അനുസരിച്ചു. പക്ഷേ എന്റെ അഭിനയം എനിക്ക് ഇഷ്ടമായിരുന്നില്ല എന്നതാണ് മറ്റൊരു നഗ്ന സത്യം’ എന്നാണ് സിദ്ധിഖ് പറഞ്ഞത്

Noora T Noora T :