മറ്റു മതങ്ങളില്‍ നിന്ന് ഉദാഹരണങ്ങള്‍ തിരഞ്ഞെടുക്കാന്‍ മുട്ടടിക്കുന്നതുകൊണ്ടായിരിക്കും..ശിവന്‍,പാപി,ഹരിചന്ദ്രനുമൊക്കെ, മാര്‍ക്‌സ് മുത്തപ്പാ നിങ്ങള്‍ക്ക് എവിടെയോ പിഴച്ചില്ലെ?; പിണറായി വിജയന്റെ പ്രസ്താവനയെ വിമര്‍ശിച്ച് ഹരീഷ് പേരടി

ശിവനെയും, പാപിയേയും ചേര്‍ത്തുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി.

മറ്റു മതങ്ങളില്‍ നിന്ന് ഉദാഹരണങ്ങള്‍ തിരഞ്ഞെടുക്കാന്‍ മുട്ടടിക്കുന്നതുകൊണ്ടായിരിക്കും..ശിവന്‍,പാപി,ഹരിചന്ദ്രന്‍..ഉദാഹരണങ്ങളില്‍ പോലും എന്തൊരു മതേതരത്വം. .ഒരാളെ അപമാനിക്കാന്‍ കോലോത്തരം,ഇല്ലത്തരം എന്ന പദങ്ങളുണ്ടായിട്ടും സവര്‍ണ്ണരോടുള്ള ആ അടിമത്വം കാരണം ചെറ്റത്തരം എന്ന പദം ഒരു ഉള്ളുപ്പുമില്ലാതെ ഉപയോഗിക്കുന്ന ദളിത് വിരുദ്ധതയും തൊഴിലാളി വര്‍ഗ്ഗവിരുദ്ധതയും യഥേഷ്ടം..പ്രിയപ്പെട്ട മാര്‍ക്‌സ് മുത്തപ്പാ നിങ്ങള്‍ക്ക് എവിടെയോ പിഴച്ചില്ലെ?..അത് നിങ്ങളുടെ മാത്രം പ്രശ്‌നമല്ല..ആശയ വിരുദ്ധരായിരിക്കും എപ്പോഴും അനുയായികള്‍ അഥവാ അടിമകള്‍… എന്നായിരുന്നു ഹരീഷ് പേരടിയുടെ വാക്കുകള്‍.

ബി.ജെ.പി. നേതാവ് പ്രകാശ് ജാവഡേക്കറും സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജനും കൂടിക്കാഴ്ച നടത്തിയതില്‍ പ്രതികരിക്കവെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്.

ഇ.പി. ജയരാജന്റെ ജാഗ്രതക്കുറവിനെക്കുറിച്ച് പറഞ്ഞ മുഖ്യമന്ത്രി പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയായിടുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അത്തരത്തിലുള്ള ആളുകളുമായുള്ള കൂട്ടുകെട്ട് സാധാരണഗതിയില്‍ ഉപേക്ഷിക്കേണ്ടതാണ്. സഖാവ് ജയരാജന്‍ ഇത്തരം കാര്യങ്ങളില്‍ വേണ്ടത്ര ജാഗ്രത കാണിക്കാറില്ല എന്നത് നേരത്തേ തന്നെ ഉള്ള അനുഭവമാണ്. അതിന്റെ ഭാഗമായി കേരളത്തില്‍ ഏറ്റവുമധികം സംശയകരമായ സാഹചര്യത്തില്‍ നില്‍ക്കുന്ന വ്യക്തിക്ക് ഇതിന്റെ സാക്ഷിയായി വരാന്‍ കഴിഞ്ഞുവെന്നത് നാം കാണേണ്ടതുണ്ട്.’ എന്നും പിണറായി വിജയന്‍ പറഞ്ഞു.

Vijayasree Vijayasree :