നടൻ ഉണ്ണി മുകുന്ദന് കനത്ത തിരിച്ചടി, അഴിക്കുള്ളിലേക്കോ? സംഗതി പീഡനമാണ്…

നടൻ ഉണ്ണി മുകുന്ദന് തിരിച്ചടി. ഉണ്ണി മുകുന്ദനെതിരായ പീഡന പരാതിയിൽ വിചാരണ തുടരാമെന്ന് ഹൈക്കോടതി. കേസിൽ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് താരം നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്. കേസ് ഒത്തുതീർപ്പാക്കിയതായി നേരത്തെ ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ സൈബി ജോസ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇത് നിഷേധിച്ച് പരാതിക്കാരി പിന്നീട് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ കോടതി നടപടികൾ തുടരാമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി.

പീഡനശ്രമക്കേസ് റദ്ദാക്കണമെന്ന ഉണ്ണി മുകുന്ദന്റെ ഹർജി കോടതിയിൽ എത്തിയിരുന്നു. ഉണ്ണി മുകുന്ദനായി ജഡ്ജിയുടെ പേരിൽ കോഴ വാങ്ങിയെന്ന കേസിലെ ആരോപണവിധേയനായ അഡ്വ. സൈബി ജോസാണ് ഹാജരായത്. പരാതിക്കാരി ഇമെയിൽ വഴി ഒത്തുതീർപ്പിന് തയ്യറാണെന്ന് അറിയിച്ചതായി സൈബി വീണ്ടും ഹൈക്കോടതിയെ അറിയിച്ചു.

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ജാമ്യം നേടാൻ പരാതിക്കാരിയുടെ പേരിൽ നടൻ ഉണ്ണിമുകുന്ദൻ വ്യാജ ഒത്തുതീർപ്പ് സത്യവാങ്മൂലം നൽകിയതെന്നുള്ളത് പച്ചക്കള്ളമാണെന്നും പരാതിക്കാരി അയച്ച ഓഡിയോ സന്ദേശം കൈയിലുണ്ടെന്നും സൈബി വ്യക്തമാക്കി. മാധ്യമങ്ങൾ അനാവശ്യ വിവാദം സൃഷ്ടിക്കുകയാണെന്നും താൻ തെറ്റ് ചെയ്തുവെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സൈബി കോടതിയിൽ വാദിച്ചു. എന്നാൽ ഒത്തുതീർപ്പ് കാര്യം താൻ അറിഞ്ഞിട്ടില്ലെന്നും അത്തരം സത്യാവാങ്മൂലം ഒപ്പിട്ട് നൽകിയിട്ടില്ലെന്നും പരാതിക്കാരിയുടെ അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരുന്നു.

2017 ൽ തിരക്കഥ പറയാൻ ഉണ്ണിമുകുന്ദൻ ക്ഷണിച്ചതനുസരിച്ച് ഇടപ്പളളിയിലെ ഫ്ലാറ്റിൽ എത്തിയ തന്നെ കൈയ്യിൽ കടന്ന് പിടിച്ച് തന്‍റെ സ്ത്രീത്വത്തെ അപമാനിച്ചെന്നായിരുന്നു യുവതിയുടെ പരാതി. യുവതിയുടെ കുടുംബവും നിര്‍ണമായകമായ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.

കോട്ടയം സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. വിദേശത്താണ് ഇവരുടെ കുടുംബം താമസിച്ചിരുന്നത്. ഒരു കമ്പനിയില്‍ എച്ച്ആര്‍ വകുപ്പില്‍ ജോലി ചെയ്യുകയായിരുന്നു. രണ്ട് കഥകള്‍ അവര്‍ എഴുതിയിരുന്നു. ഇത് ഒരു സിനിമാ നിര്‍മാണ കമ്പനിക്ക് ഇഷ്ടമാകുകയും ചെയ്തു. ഉണ്ണി മുകുനന്ദന്റെ ഡേറ്റ് കിട്ടിയാല്‍ സിനിമയാക്കാം എന്ന് തീരുമാനിച്ചു.
തുടര്‍ന്നാണ് യുവതി കൊച്ചിയില്‍ വന്നതത്രെ. താരത്തെ വിളിച്ചു കാണാന്‍ അവസരം ചോദിച്ചിരുന്നു. കൊച്ചിയിലെ ഫ്‌ളാറ്റില്‍ വച്ച് കഥ കേട്ട ശേഷം ഉണ്ണി മുകുന്ദന്‍ തിരക്കഥ ആവശ്യപ്പെട്ടുവെന്നും മറ്റൊരിക്കല്‍ വരുമ്പോള്‍ കൊണ്ടുവരാമെന്ന് പറഞ്ഞ് ഇറങ്ങാന്‍ ഒരുങ്ങവെയാണ് തന്നെ അപമാനിച്ചതെന്നും യുവതി പരാതിയില്‍ പറയുന്നു. ദിവസങ്ങള്‍ക്ക് ശേഷം യുവതി പരാതി നല്‍കുകയായിരുന്നു.

എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉണ്ണി മുകുന്ദന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ കേസ് റദ്ദാക്കണം എന്നാണ് ഉണ്ണി മുകുന്ദന്റെ ആവശ്യം. കെട്ടിച്ചമച്ച കേസാണിതെന്ന് ചൂണ്ടിക്കാട്ടി യുവതിക്കെതിരെ നടന്‍ പരാതി നല്‍കിയിരുന്നു. 25 ലക്ഷം രൂപ യുവതി ആവശ്യപ്പെട്ടുവെന്നാണ് ഉണ്ണി മുകുന്ദന്‍ പരാതിയില്‍ പറയുന്നത്. എന്നാല്‍ തന്റെ സ്വകാര്യ വിവരങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് യുവതി മറ്റൊരു പരാതിയും നല്‍കി. കേസില്‍ യുവതി നല്‍കിയ രണ്ടു പരാതികളും ഉണ്ണി മുകുന്ദന്റെ പരാതിയുമാണുള്ളത്. ഉണ്ണി മുകുന്ദന്റെ പ്രവൃത്തി മകള്‍ക്ക് ഷോക്കായി എന്ന് യുവതിയുടെ പിതാവ് പറഞ്ഞിരുന്നു. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ യുവതിയുടെ പിതാവ് അടക്കമുള്ള കുടുംബാംഗങ്ങള്‍ നാട്ടിലെത്തിയിരുന്നു.

പരാതിക്കാരിയുടെ മൊഴി കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. യുവതിക്കൊപ്പം രണ്ട് സാക്ഷികളെയും കോടതി വിസ്തരിച്ചിരുന്നു. കോട്ടയം സ്വദേശിനിയായ യുവതി വീട്ടില്‍ വന്നിരുന്നുവെന്ന് ഉണ്ണി മുകുന്ദന്‍ സമ്മതിക്കുന്നു. തിരക്കഥ അപൂര്‍ണമായതിനാല്‍ താന്‍ നിരസിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. കേസില്‍ കുടുക്കാതിരിക്കാന്‍ 25 ലക്ഷം രൂപ വേണമെന്നാണ് യുവതി ആവശ്യപ്പെടുന്നത് എന്നും ഉണ്ണി മുകുന്ദന്‍ പരാതിയില്‍ വിശദീകരിച്ചിരുന്നു

കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ഉണ്ണി മുകുന്ദന്‍ ആവശ്യപ്പെട്ടിരുന്നു എങ്കിലും മജിസ്‌ട്രേറ്റ് കോടതിയും സെഷന്‍സ് കോടതിയും തള്ളി. തുടര്‍ന്നാണ് കേസ്ഹൈ ക്കോടതിയിലെത്തിയിരിക്കുന്നത്. കേസില്‍ നേരത്തെ ഉണ്ണി മുകുന്ദന്‍ ജാമ്യം എടുത്തിരുന്നു.

Noora T Noora T :