യന്ത്രമല്ല, ജഡ്ജിയുടെ ഗർജ്ജനം!! എല്ലാം തകിടം മറിയുന്നു, നടിയെ ആക്രമിച്ച കേസ് വമ്പൻ വഴിത്തിരിവിലേക്ക്

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഇപ്പോഴും നടന്ന് കൊണ്ടിരിക്കുകയാണ്. അതിനിടെ കേസിന്‍റെ വിചാരണ ജൂലായ് 31 ന് ഉള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി.ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചിന്‍റെയാണ് നിർദ്ദേശം.അതിനുള്ളിൽ വിചാരണ പൂർത്തിയാക്കി റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കി.വിചാരണ കോടതി ജഡ്ജി യന്ത്രമല്ലെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഒരോ തവണയും കേസിന്‍റെ പുരോഗതി സംബന്ധിച്ച് ഒരേ തരത്തിലുള്ള റിപ്പോര്‍ട്ടാണ് വിചാരണ കോടതി ജഡ്ജി അയക്കുന്നതെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി ചൂണ്ടിക്കാട്ടി. കേസ് വീണ്ടും ഓഗസ്റ്റ് നാലിന് പരിഗണിക്കും.

വിചാരണ വൈകുന്നത് ദിലീപിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന വീഴ്ചയെന്ന് സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചത്. സാക്ഷിയായ ബാലചന്ദ്രകുമാറിൻ്റെ വിസ്താരം ദീലീപിൻ്റെ അഭിഭാഷകർ നീട്ടിക്കൊണ്ടു പോകുന്നുവെന്ന് സംസ്ഥാനം കോടതിയിൽ പറഞ്ഞു. ഇരുപത്തിമൂന്ന് ദിവസമായി എതിര്‍ വിഭാഗം ക്രോസ് എക്സാമിനേഷന്‍ നടത്തുകയാണെന്ന് സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകന്‍ രഞ്ജീത്ത് കുമാര്‍, സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവര്‍ കോടതിയിൽ വ്യക്തമാക്കി.

എന്നാൽ ഓൺലൈൻ മുഖേനയുള്ള വിചാരണയിൽ സാങ്കേതിക പ്രശ്നങ്ങളൂണ്ടെന്നും സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ തന്നെ കുറ്റപ്പെടുത്തരുതെന്നും ദിലീപിന്റെ അഭിഭാഷക രഞ്ജീത റോത്തഗി കോടതിയെ അറിയിച്ചു. ക്രോസ് വിസ്താരം പൂർത്തിയാക്കാൻ വേണ്ടത് അഞ്ച് ദിവസം കൂടിയെന്നും ദിലീപ് കോടതിയിൽ പറഞ്ഞു..

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതി പൾസർ സുനിക്ക് സുപ്രീം കോടതിയിൽ നിന്നും കനത്ത തിരിച്ചടി നേരിട്ടിരുന്നു . കേസിൽ ജാമ്യം അനുവദിക്കണമെന്ന സുനിയുടെ ഹർജി സുപ്രീം കോടതിയും തള്ളി. ഇതോടെ സുനി വിചാരണ തടവുകരാനായി ജയിലിൽ തുടരും.

ആറ് വർഷത്തിലേറെയായി ജയിലിൽ വിചാരണതടവുകാരനായി തുടരുകയാണെന്നും വിചാരണ അനന്തമായി നീളുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സുനി സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തേ ഇതേ കാര്യം ഉന്നയിച്ച് ഹൈക്കോടതിയെ സുനി സമീപിച്ചിരുന്നു. എന്നാൽ ഹൈക്കോടതി ജാമ്യം തള്ളുകയായിരുന്നു.

നടിയുടെ അടക്കം മൊഴികൾ പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ നടപടി. അതിക്രൂരമായ പീഡനമാണ് നടി നേരിട്ടതെന്നും അതിനാൽ ജാമ്യം തള്ളുകയാണെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ ബെഞ്ച് വ്യക്താമക്കുകയായിരുന്നു. തുടർന്നാണ് സുനി വീണ്ടും സുപ്രീം കോടതിയിൽ ജാമ്യ ഹർജി സമർപ്പിച്ചത്.

Noora T Noora T :