‘ബാലയിൽ വലിയ മാറ്റങ്ങൾ കാണുന്നുണ്ട്. വളരെ സ്ലിമായി, കളർ ടോണിൽ കുറച്ചു മാറ്റം വരുന്നുണ്ട്, മെലിഞ്ഞത് എന്തുകൊണ്ടാണ്? അവതാരകന്റെ ആ ചോദ്യത്തിന് ബാല അന്ന് നൽകിയ മറുപടി ഇങ്ങനെ

കരൾ രോഗത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ബാലയെ. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ വൈകിട്ടാണ് ബാലയെ കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ആണ് ബാല ചികിത്സയിലുള്ളതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ബാലയുടെ അമ്മയും ഭാര്യ എലിസബത്തിന്റെ കുടുംബാംഗങ്ങളുമാണ് ഇപ്പോൾ ആശുപത്രിയിലുള്ളത്. തമിഴ്നാട്ടില്‍ നിന്നും ബന്ധുക്കള്‍ എത്തിയ ശേഷം അവരുമായി ആലോചിച്ച് മെഡിക്കൽ ബുളളറ്റിൻ പുറത്തിറക്കാനാണ് ആലോചനയെന്നും ആശുപത്രി പി ആര്‍ ഒ അറിയിച്ചു. കരള്‍രോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പ് ബാല ചികിത്സ തേടിയിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തങ്ങളുടെ സന്ദര്‍ശനത്തെക്കുറിച്ച് ബാലയ്ക്ക് നിഴവില്‍ മറ്റു കുഴപ്പങ്ങളൊന്നും ഇല്ലെന്ന് ബാദുഷ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്

അടുത്തിടെ നിരവധി അഭിമുഖങ്ങളിൽ എല്ലാം നടൻ എത്തിയിരുന്നു. നടന്റെ ലുക്കിൽ വന്ന മാറ്റങ്ങൾ ചൂണ്ടിക്കാട്ടി നടന് എന്തെങ്കിലു ആരോ​ഗ്യ പ്രശ്നങ്ങളുണ്ടോ എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമായിരുന്നു. എന്നാൽ ബാല തന്നെ ഇതിനെയൊക്കെ തള്ളി രംഗത്ത് എത്തുകയാണ് ഉണ്ടായത്.

ബാല ഒടുവിൽ അഭിനയിച്ച ഷഫീഖിന്റെ സന്തോഷം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് അടുത്തിടെ ബാല നിരന്തരം മാധ്യമങ്ങൾക്ക് മുന്നിലേക്ക്എത്തിയിരുന്നത്. അതിനിടയിലാണ് നടന്റെ ലുക്കും ചർച്ചയായത്. നടന് പ്രമേഹ രോഗമാണെന്നും അതാണ് മെലിയാൻ കാരണമായതെന്നുമൊക്കെ ആയിരുന്നു പ്രചരണം.

അഭിമുഖങ്ങളിൽ എത്തിയ ബാല ഇതിനെ അപ്പാടെ തള്ളി കളയുകയായിരുന്നു സിനിമയ്ക്ക് വേണ്ടി താൻ ശരീര ഭാരം കുറച്ചതെന്നാണ് നടൻ പറഞ്ഞത്.

‘ബാലയിൽ വലിയ മാറ്റങ്ങൾ കാണുന്നുണ്ട്. വളരെ സ്ലിമായി, കളർ ടോണിൽ കുറച്ചു മാറ്റം വരുന്നുണ്ട്. പലരും ഷുഗറാണ്. മറ്റു അസുഖങ്ങളാണ് എന്നൊക്കെ പറയുന്നുണ്ട്. യഥാർത്ഥത്തിൽ ബാല മെലിഞ്ഞത് എന്തുകൊണ്ടാണ് സിനിമയ്ക്ക് വേണ്ടിയാണോ’ എന്നായിരുന്നു അഭിമുഖത്തിൽ അവതാരകന്റെ ചോദ്യം.

‘പെട്ടുപോയതാണ്’ എന്നായിരുന്നു ബാല ഇതിന് മറുപടിയായി ആദ്യം പറഞ്ഞത്. എങ്ങനെയെന്ന് ചോദിച്ചപ്പോൾ സിനിമയുടെ കാര്യമാണ് നടൻ പറഞ്ഞത്. പൃഥ്വിരാജും ലാലേട്ടനും ഒക്കെ ശരീരഭാരം കുറച്ചാൽ കുഴപ്പമില്ല. ബാല കുറച്ചാൽ മാത്രം എന്താണെന്ന് ഞാൻ അടുത്തിടെ ചോദിച്ചിരുന്നു. എനിക്ക് മനസിലാവുന്നില്ല എന്ന് ഞാൻ പറഞ്ഞു. അപ്പോൾ നിങ്ങളുടെ മനസിന്റെ ഉള്ളിന്റെ ഉള്ളിൽ ഉള്ള വേദന എന്നൊക്കെയാണ് അവർ പറഞ്ഞത്. അത് ഞാൻ സഹിച്ചോളാം എന്ന് പറഞ്ഞെന്നും ബാല പറയുന്നുണ്ട്.

‘തൊട്ടടുത്ത് ഒരു ചേച്ചിയുണ്ട് തേക്കുന്ന കടയിലെ ആണ്. ഒരു ദിവസം ഓടി വന്നിട്ട് സാറേ, സാറിനെ ഈ അവസ്ഥയിൽ ഞാൻ കാണേണ്ടി വന്നല്ലോ എന്ന് ചോദിച്ചു. എന്റെ ജിം കുറഞ്ഞു വരുന്ന സമയമാണ് അത്. കഥാപാത്രത്തിനായി വണ്ണം കുറയ്ക്കാൻ പറഞ്ഞു കൊണ്ടിരിക്കുന്ന സമയം. ഏത് അവസ്ഥ എന്ന് ഞാൻ ചോദിച്ചു. ഷുഗർ വന്നില്ലേ. ഞാൻ നാട്ടുകാരോടൊക്കെ പറഞ്ഞെന്ന്,’

‘സത്യത്തിൽ ഞാൻ തടി കുറച്ചതാണ്. രജനികാന്ത് സിനിമയ്ക്ക് വേണ്ടി ആയിരുന്നു. അത് ഞാൻ ഇഷ്ടപ്പെട്ട് ചെയ്തതാണ്. ഇനി ബിലാൽ വരുന്നുണ്ട്. അണ്ണാത്തേയ്ക്ക് വെയ്റ്റ് കുറച്ചപ്പോൾ ഷുഗർ എന്ന് പറഞ്ഞു. ഇനി ബിലാലിന് വേണ്ടി കൂട്ടുമ്പോൾ ഇത് ഞാൻ നിങ്ങളുടെ അടുത്തെന്ന് പ്രതീക്ഷിച്ചില്ലെന്ന് പറയും. ഇത് രണ്ടും പറയും,’

‘തടി കുറഞ്ഞിരിക്കുന്നതാണ് നല്ലത്. എന്റെ കുടുംബമൊന്ന് എടുത്ത് നോക്കണം നിങ്ങൾ. എന്റെ ചേട്ടനൊക്കെ 170 കിലോയുണ്ട്. കുടുംബത്തിൽ എല്ലാവരും അങ്ങനെയാണ്. ഞാൻ ഇങ്ങനെ പിടിച്ചു നിൽക്കുകയാണ്,’ എന്നായിരുന്നു ബാല പറഞ്ഞത്.

നടൻ മനഃപൂർവം തൻറെ രോഗ വിവരം മറച്ചു വെച്ചതാണോ എന്ന സംശയത്തിലാണ് ആരാധകർ ഇപ്പോൾ.

Noora T Noora T :