അതിജീവിത അനുഭവിച്ചത് അവർക്ക് മാത്രമേ അറിയൂ…ആരുടേയും സ്വാധീനത്തിന് വിധേയകമാകുന്ന കുട്ടിയല്ല..നീതിക്ക് വേണ്ടി അതിജീവിത എവിടെ പോകും;അഡ്വ ടിബി മിനി

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്.

സാമൂഹിക നീതി നടപ്പാക്കുന്നതില്‍ ഈ വിധി പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്നാണ് അഡ്വ ടിബി മിനി പറയുന്നത്. തേടിയവള്ളി കാലിൽ ചുറ്റി എന്ന് പറയുന്നതടക്കമുള്ള കാര്യങ്ങളിൽ ഒരു നിഗമനത്തിലെത്താൻ കോടതിക്ക് സാധിച്ചിട്ടില്ലെന്നും ടിബി മിനി വിമർശിച്ചു. ഒരു ചാനലിനോടായിരുന്നു മിനിയുടെ പ്രതികരണം.

അവരുടെ വാക്കുകളിലേക്ക്

‘അതിജീവിതയുടെ അവസ്ഥ പരിഗണിച്ച്സാ മൂഹിക നീതി നടപ്പാക്കുന്നതില്‍ ഈ ജഡ്ജ്‌മെന്റ് പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ്. പലകാര്യങ്ങൾക്കും ഉത്തരം നൽകാതെയാണ് ജഡ്ജ്മെന്റ്. തേടിയവള്ളി കാലിൽ ചുറ്റി എന്ന് പറയുന്നതടക്കമുള്ള കാര്യങ്ങളിൽ ഒരു നിഗമനത്തിലെത്താൻ കോടതിക്ക് സാധിച്ചിട്ടില്ല. തേടിയവള്ളി കാലിൽ ചുറ്റി എന്ന് പറയുന്ന കാര്യത്തിൽ ഒരു നിഗമനത്തിലെത്താൻ കോടതിക്ക് സാധിച്ചിട്ടില്ല’.

വിധിയിൽ ജഡ്ജി സിയാദ് റഹ്മാൻ പറയുന്നത് വിചാരണ കോടതിയെ ഒരാൾ വിളിച്ചത് ഇന്ന കാര്യത്തിനാകുമെന്ന് ഊഹിക്കാൻ കോടതിക്ക് എങ്ങനെയാണ് സാധിക്കുക. തെളിവുകൾ പരിശോധിച്ച ശേഷം വിധി പറയാം. എന്നാൽ ഇവിടെ ജഡ്ജി ഊഹിക്കുകയാണ്. ഒരു പുരുഷാധിപത്യ സമൂഹത്തിൽ അത്തരമൊരു ചിന്ത പുരുഷന് മാത്രമല്ല. സ്ത്രീകൾക്കും ഉണ്ട്. ആ സിസ്റ്റത്തെ നിലനിർത്തികൊണ്ടുപോകുന്നതില്ല ജുഡീഷ്യറി എന്ന സംവിധാനം. ജുഡീഷ്യറി ഇരകൾക്കൊപ്പം നിൽക്കുകയാണ് വേണ്ടത്’.

‘ഒരു സ്ത്രീയെ കാറിലിട്ട് ഇത്രയും ക്രൂരമായി ബലാത്സംഗം ചെയ്ത കേസിൽ ഒരു നീതി കൊടുക്കുന്ന സംവിധാനത്തിന് അവരുടെ അവസ്ഥ മനസിാലിന്നില്ലെങ്കിൽ കേരളത്തിലെ ജുഡീഷ്യറിക്കും സംസ്ഥാനത്തിന് തന്നെയും വളരെ അപമാനകരമായിട്ടുള്ള കാര്യമാണ്.കേസിൽ അന്വേഷണവും തുടരന്വേഷണവും പൂർത്തീകരിച്ച് കഴിഞ്ഞതാണ്. അതിൽ ഞങ്ങൾക്ക് പരാതികളില്ല’.

‘വിചാരണ ശരിയായ രീതിയിൽ നടക്കില്ലെന്നും ഒരു കാരണവശാലും ഈ കോടതിയിൽ നിന്നും വനിതാ ജഡ്ജിയിൽ നിന്നും മരണം വരെ മാറ്റില്ലെന്നും ദൃഢനിശ്ചയം ചെയ്യുന്ന ഒരു സംവിധാനത്തിലാണെങ്കിൽ ഒരു പെൺകുട്ടി നീതി കിട്ടാൻ എവിടെയാണ് പോകുക. അതിജീവിത അനുഭവിച്ചത് അവർക്ക് മാത്രമേ അറിയൂ. സൂര്യനെല്ലി കേസിൽ ആ പെൺകുട്ടിയെ അപമാനിച്ചപ്പോൾ നെഞ്ച് പൊട്ടിയ ഒരുപാട് മനുഷ്യർ നമ്മുടെ സമൂഹത്തിലുണ്ട്’.

‘നമ്മൾ അനുഭവിക്കുമ്പോൾ മാത്രമേ നമ്മുക്ക് ഇതിന്റെയെല്ലാം വേദന മനസിലാകുകയുള്ളൂ. അതിജീവിത ആരുടേയും സ്വാധീനത്തിന് വിധേയകമാകുന്ന കുട്ടിയല്ല. നീതിക്ക് വേണ്ടി അതിജീവിത എവിടെ പോകും? വിചാരണ കോടതിയിൽ തുടരന്വേഷണത്തിന്റെ ചാർജ് പോലും ഫ്രെയിം ചെയ്തിട്ടില്ല.കേസിൽ പത്ത് 150 സാക്ഷികളെ വിസ്തരിക്കാനുണ്ട്’.

‘വിചാരണ കോടതി ജഡ്ജിയായ ഹണി എം വർഗീസ് തന്നെ കേസ് പരിഗണിക്കണമെന്ന് അവർക്കും മറ്റുള്ളവർക്കും എന്തിനാണ് വാശി. ഈ ജഡ്ജ് മാറി മറ്റൊരു ജഡ്ജ് വന്നാൽ പ്രതിക്ക് കിട്ടുന്ന ആനുകൂല്യങ്ങൾ ഇല്ലാതാവുമോ? വിശ്വ്യാസ്യതയുള്ള കാര്യങ്ങൾ പറയണം’, ടിബി മിനി പറഞ്ഞു. അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് അതിജീവിത.

വിചാരണ കോടതിയിൽ നിന്നും നീതി ലഭിക്കില്ലെന്ന ആശങ്ക മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ അല്ലെന്നും അതിന് വ്യക്തമായ കാരണങ്ങൾ ഉണ്ടെന്നും അതിജീവിതയുടെ അഭിഭാഷകൻ വ്യക്തമാക്കി. സുപ്രീം കോടതിയിൽ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Noora T Noora T :