‘റൂൾ നമ്പർ 4’ തമിഴ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

പുതുമുഖം എ കെ പ്രദീഷ് കൃഷ്ണനെ നായകനാക്കി ബോസർ രചനയും സംവിധാനവും നിർവഹിക്കുന്ന ‘റൂൾ നമ്പർ 4’ എന്ന തമിഴ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തെത്തി. സെന്റിമെന്റൽ ആക്ഷൻ ത്രില്ലർ വിഭാഗത്തിലുള്ള ചിത്രത്തിന്റെ പോസ്റ്റർ ചലച്ചിത്ര ലോകത്തിലെ പ്രമുഖർ തങ്ങളുടെ സമൂഹ മാധ്യമത്തിലൂടെ റിലീസ് ചെയ്തു.

വൈ എസ് ഐ എം വൈയുടെ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം വൈവിദ്ധ്യമാർന്ന കഥപശ്ചാത്തലങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ കല്ലാർ അനിലിന്റെ തമിഴിലേയ്ക്കുള്ള ചുവടവെയിപ്പ് കൂടിയാണ് ഈ ചിത്രം.

എ കെ പ്രദീഷ് കൃഷ്ണയെ കൂടാതെ ശ്രീ ഗോപിക, ജീവ രവി, മോഹൻ വൈദ്യ, ബിർള ബോസ്, കല കല്യാണി തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. റൂൾ നമ്പർ ഫോറിന് വേണ്ടി ച്ഛായഗ്രഹണം നിർവഹിക്കുന്നത് ഡേവിഡ് ജയിനും സംഘടനം റോക്ക് പ്രഭുവുമാണ്. ആഗസ്റ്റിനും ശബരിശുമാണ് ഗാനരചയിതാക്കൾ, കെവിൻ ഡോക്കോസ്റ്റയുടെ ഈണത്തിൽ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് അമ്റിഷ് ഗണേഷ്,ബംബ ഭാഗ്യ, ശ്രീകാന്ത് ഹരിഹരൻ, ശരണ്യ ശ്രീനിവാസ്, ജഗൻ കൃഷ്ണ, യുവശിനി തുടങ്ങിയവരാണ്.

മലയാളിയായ സിമി സൈനുലാബ്ദീൻ നിർമിക്കുന്ന ‘റൂൾ നമ്പർ ഫോർ ‘ എന്ന ഈ ചിത്രം വേറിട്ട ദൃശ്യ വിരുന്നാകുമെന്ന് അണിയറ പ്രവർത്തകർ ഉറപ്പ് നൽകി. മംഗോ മ്യൂസിക് എന്ന യുട്യൂബ് ചാനലിലൂടെ വരും ദിവസങ്ങളിൽ ചിത്രത്തിന്റെ ട്രെയ്‌ലറും ഗാനങ്ങളും റിലീസ് ആവും.

Noora T Noora T :