കന്നഡ നടനായ ശിവരഞ്ജന് ബോലന്നവര്‍ക്കുനേരെ വെടിവെപ്പ്. ചൊവ്വാഴ്ച രാത്രിയിലാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ ശിവരഞ്ജനുനേരെ വെടിവച്ചത്. എന്നാല്‍ താരം പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
സ്വത്തുതര്‍ക്കമാണ് നടന്റെ വധശ്രമത്തിലേക്കെത്തിയതെന്നാണ് റിപ്പോര്‍ട്ട്. പ്രതികളെക്കുറിച്ച് സൂചനകള്‍ ലഭിച്ചതായി ബെലഗാവി എസ് പി സഞ്ജീവ് പാട്ടീല്‍ അറിയിച്ചു. ബെലഗാവിയില്‍ ശിവരഞ്ജന്റെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് ് താരത്തിന് നേരെ വധശ്രമം ഉണ്ടാകുന്നത്.

മൂന്നുറൗണ്ട് വെടിയുതിര്‍ത്തശേഷം ഇവര്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. നിരവധി കന്നഡ സിനിമകളില്‍ അഭിനയിച്ച താരം ഒരു ഒരു ബിസിനസ്സുകാരന് കൂടിയാണ്. ‘അമൃത സിന്ധു’, ‘വീരഭദ്ര’ എന്നിവയാണ് താരത്തിന്റെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍.