ഒടുവിൽ അവർ ഒന്നിച്ചു!? ദിൽഷ പുറത്തേക്ക്? ഇൻസ്റ്റാഗ്രാമിൽ ഞെട്ടിക്കുന്ന പോസ്റ്റ് ! റോബിൻ കാല് മാറിയോയെന്ന് ആരാധകർ… ദിൽഷക്ക് വേണ്ടിയുള്ള പുതിയ സ്ട്രാറ്റജിയോ?

ഇത്തവണത്തെ ബിഗ് ബോസ്സിൽ ഏറ്റവും കൂടുത ആരാധകരെ സ്വന്തമാക്കിയ താരമാണ് ഡോ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ്സിൽ നിന്നും പുറത്തിറങ്ങിയ ശേഷം റോബിന്റെ ജീവിതം ആകെ മാറിമറിഞ്ഞിരിക്കുകയാണ്. ഇൻ്റർവ്യൂസ്, ഇനാഗ്രൂവേഷൻ്സ്, പുതിയ ഫിലിം പ്രൊജക്ടുകൾ അങ്ങെന പോകുന്നു.

റോബിൻ്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. നിമിഷം നേരം കൊണ്ടാണ് അതെല്ലാം പ്രേക്ഷക ശ്രദ്ധ നേടുന്നത്. കഴിഞ്ഞ രണ്ട് ദിവസമായ സോഷ്യൽ മീഡിയയിൽ റോബിന്റെ ഒരു ഇൻ്റർവ്യു വൈറലായിരുന്നു. അഭിമുഖത്തിൽ റോബിൻ പറഞ്ഞ കാര്യങ്ങളെക്കാൾ, അഭിമുഖം ചെയ്യാൻ വന്ന പെൺകുട്ടിയുടെ നോട്ടമായിരുന്നു വൈറലായത്. റോബിനിൽ നിന്ന് കണ്ണെടുക്കാതെ നോക്കി നിന്ന ആരതിയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. ദിൽഷ ഇത് കാണേണ്ട, ദിൽഷയ്ക്ക് പകരം ഇനി ആരതി മതി എന്നൊക്കെയായിരുന്നു സോഷ്യൽ മീഡിയ കമന്റുകൾ. ഇപ്പോൾ റോബിൻ തൻ്റെ ഇൻസ്റ്റ പേജിൽ ആങ്കറുമായുളള ചിത്രം പങ്കുവെച്ചിരിക്കുകയാണ്

ഇൻ്റർവ്യു കഴിഞ്ഞ ഉടനെ ആങ്കറുമായുള്ള ചിത്രം പോസ്റ്റ് ചെയ്യുന്നത് സ്വഭാവികം. എന്നാൽ രണ്ട് ദിവസം കഴിഞ്ഞും ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ റോബിൻ്റെ ആരാധകർ കൺഫ്യൂഷനിലാണ് ഇപ്പോൾ. ദിലുവിന് വേണ്ടിയുള്ള റോബിൻ്റെ പുതിയ സ്ട്രാറ്റജിയാണ് ഇതെന്ന് ചിലർ പറയുന്നു. മറ്റ് ചിലർ ദിലു മതിയെന്നും ക്യൂട്ട് ആണെന്നുമുള്ള കമൻ്റുകളാണ് കൂടുതലും. ഫോട്ടോക്ക് പിന്നിലെന്താണെന്ന് ഡോക്ടർക്ക് മാത്രമേ അറിയുള്ളൂ. പ്രത്യേകിച്ച് ക്യാപ്ഷനും കാര്യങ്ങളൊന്നും തന്നെ ചിത്രത്തിന് നൽകിയിട്ടില്ല.

ആരതിയ്ക്ക് ഒപ്പമുള്ള ഒരു വീഡിയോയും റോബിൻ പങ്കുവെച്ചിട്ടുണ്ട്. ആരതിയെ മെൻഷൻ ചെയ്ത ആ വീഡിയോ ആരതിയും റീ പോസ്റ്റ് ചെയിതിട്ടുണ്ട് . ചുമ്മാതെ മച്ചാൻ ഇങ്ങനെ ഒരു വീഡിയോ ഇടില്ല, ഇത് റോബിന്റെ സായ്‌ക്കോളജിക്കൽ മൂവ് ആണോയെന്നും ആരാധകർ ചോദിക്കുന്നുണ്ട്. എന്തായാലും ഇരുവരുടെ കാര്യത്തിലും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധർ. ദിൽഷയോ അതോ പുതിയ ആങ്കറോ എന്നാണ് ഇപ്പോൾ ആരാധരുടെ ചർച്ചകൾ.

റോബിനെ സ്നേഹിക്കുന്ന എല്ലാവരും കാത്തിരിക്കുന്ന മറ്റൊരു കാര്യമാണ് റോബിൻ്റെയും ദിൽഷയുടെയും പ്രണയവും വിവാഹവും. റോബിന് പ്രണയമുണ്ടെന്നും വിവാഹം കഴിക്കാൻ ഇഷ്ടമുണ്ടെന്നും നേരത്തെയും പറഞ്ഞിട്ടുണ്ട്. ദിൽഷയുടെ മറുപടിക്കുമായി കാത്തിരിക്കുകയാണ്. ദിൽഷ ബിഗ് ബോസ് ഹൗസിൽ നിന്ന് വന്ന ശേഷം പറഞ്ഞിരുന്നു ഡോക്ടറും താനും ഒരുമിച്ചിരുന്നു സംസാരിച്ച് എടുക്കേണ്ട തീരുമാനം ആണ് വിവാഹക്കാര്യം എന്നൊക്കെ. പക്ഷെ ഡോക്ടർ ഫുൾ തിരക്കിലാണ്. കല്യാണത്തെക്കുറിച്ചൊന്നും സംസാരിക്കാനെ സമയം കിട്ടിന്നില്ലെന്ന് ദിൽഷയും പറഞ്ഞിരുന്നു.

Noora T Noora T :