നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിന് സമയം തേടിയുള്ള പ്രോസിക്യൂഷന്റെ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കാൻ മാറ്റി

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട സമയപരിധി ഇന്നാണ് അവസാനിച്ചത്. തുടരന്വേഷണ റിപ്പോർട്ട് വിചാരണക്കോടതിയിൽ സമർപ്പിക്കാൻ ഹൈക്കോടതി അനുവദിച്ച സമയം അവസാനിക്കാൻ ഇരിക്കെ പ്രോസിക്യൂഷൻ കൂടുതൽ സമയം തേടിയിരുന്നു. മൂന്ന് മാസം കൂടി വേണമെന്ന് സര്‍ക്കാര്‍ ഹൈകോടതിയിൽ അറിയിച്ചു.

കേസിൽ തുടരന്വേഷണത്തിന് സമയം തേടിയുള്ള പ്രോസിക്യൂഷന്റെ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്. സമയം നീട്ടി നൽകരുതെന്നാവശ്യപ്പെട്ട് ദിലീപ് എതിർ സത്യവാങ്ങ്മൂലം കോടതിയിൽ സമർപ്പിച്ചു. എതിർ സത്യവാങ്ങ്മൂലം പരിശോധിക്കാൻ പ്രോസിക്യൂഷൻ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹർജി ജസ്റ്റീസ് കൗസർ എടപ്പഗത്ത് നാളത്തേക്ക് മാറ്റിയത്. ദിലീപിന്റെ എതിർപ്പ് അവഗണിച്ചാണ് ഹൈക്കോടതി നേരത്തെ ഒരു മാസത്തെ സമയം നീട്ടി നൽകിയത്.

അതിനിടെ ദിലിപിന്റെ അഭിഭാഷകർ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ഇരയുടെ പരാതിയിൽ ദിലീപിന്റെ അഭിഭാഷകന്‍ ബി. രാമന്‍ പിള്ള ബാര്‍ കൗണ്‍സിലിന് വിശദീകരണം നല്‍കി. നടിയുടെ ആരോപണങ്ങള്‍ നിഷേധിച്ചാണ് മറുപടി. അഡ്വക്കേറ്റ്സ് ആക്ടിലെ 35–ാം വകുപ്പിനു വിരുദ്ധമായി താൻ ഒന്നും ചെയ്തിട്ടില്ലെന്നു വിശദീകരണത്തിൽ രാമൻപിള്ള പറയുന്നു.

Noora T Noora T :