‘നിങ്ങൾ സാക്ഷിയാണ് സ്റ്റേഷൻ വരെ വരണം എന്ന് പറഞ്ഞു കഴിഞ്ഞാൽ, പറ്റില്ല സാർ ഇങ്ങോട്ട് വരണം നിയമം അങ്ങനെയല്ലേ എന്ന് ഏതെങ്കിലും സാധാരണക്കാരൻ്റെ നാവിൽ നിന്ന് പുറത്തുവന്നാൽ എന്തായിരിക്കും സംഭവിക്കുക! നിയമത്തിൽ ഇങ്ങനെയൊരു സാധ്യതയുണ്ടെന്ന് സാധാരണക്കാരന് ബോധ്യപ്പെടുത്തിക്കൊടുക്കാൻ നിങ്ങൾ കാരണമായതിൽ നന്ദിയുണ്ട് , യുവാവിന്റെ കുറിപ്പ് വൈറൽ

നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവനെ ഇതുവരെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. പദ്മ സരോവരം വീട്ടിൽ വെച്ച് ചോദ്യം ചെയ്യേണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം. കാവ്യയ്ക്ക് ആലുവ പോലീസ് ക്ലബ്ബിൽ എത്തി ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു. സാക്ഷിയായതിനാൽ താൻ പറയുന്നിടത്ത് വന്ന് ചോദ്യം ചെയ്യണമെന്ന അവകാശം തനിക്കുണ്ടെന്നും അത് മാനിക്കണമെന്നുമാണ് കാവ്യയുടെ നിലപാട്. അഭിഭാഷകൻ്റെ നിർദ്ദേശ പ്രകാരമാണ് കാവ്യ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

പലർക്കും അറിവില്ലാതിരുന്ന ഈ നിയമ വ്യവസ്ഥ കൂടുതൽ പേർ അറിയുന്നത് ഇപ്പോഴാണ്. സാധാരണക്കാർക്ക് ഈ പരിരക്ഷ പലപ്പോഴും നിഷേധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ കാവ്യയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് വിനോദ് ഓതറ എന്ന യുവാവ് ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് വൈറലാവുകയാണ്.

കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്..

14 വയസ്സിൽ താഴെയുള്ള കുട്ടികളെ യും സ്ത്രീകളെയും എവിടെയും വിളിപ്പിച്ചു ചോദ്യം ചെയ്യാൻ പാടില്ല അവരെ അവർ ആയിരിക്കുന്ന സ്ഥലത്ത് പോയി ചോദ്യം ചെയ്യണമെന്ന് നിയമം സാധാരണക്കാർക്ക് ഇന്നും നാളെയും തീണ്ടാപ്പാടകലെ ആയിരിക്കുമെന്ന് വിനോദ് ആശങ്ക പങ്കുവെക്കുന്നുണ്ട്.

അവകാശങ്ങൾ ചോദിച്ചു വാങ്ങണം എന്ന് ആരോ പറയുന്നത് കേട്ടു. ‘നിങ്ങൾ സാക്ഷിയാണ് സ്റ്റേഷൻ വരെ വരണം എന്ന് പറഞ്ഞു കഴിഞ്ഞാൽ, പറ്റില്ല സാർ ഇങ്ങോട്ട് വരണം നിയമം അങ്ങനെയല്ലേ എന്ന് ഏതെങ്കിലും സാധാരണക്കാരൻ്റെ നാവിൽ നിന്ന് പുറത്തുവന്നാൽ പിന്നെ എന്തായിരിക്കും സംഭവിക്കുക എന്ന് ഊഹിക്കാമെന്നും വിനോദ് പറയുന്നു.

നിയമം പലപ്പോഴും ചില വിഭാഗങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നു എന്ന ഒരു ശരാശരി ജനത്തിൻറെ സംശയത്തിന് ഒരിക്കല്‍ അറുതി വരാതിരിക്കില്ലെന്നും വിനോദ് കുറിപ്പിൽ പറയുന്നു. നന്ദിയുണ്ട് കാവ്യമാധവൻ നന്ദിയുണ്ട് എന്ന് കുറിച്ചുകൊണ്ടാണ് കുറിപ്പിൻ്റെ ആരംഭം. നിരവധി പേരാണ് ഈ കുറിപ്പ് പങ്കുവെച്ച് രംഗത്തെത്തുവന്നത്.

നിയമത്തിൽ ഇങ്ങനെയൊരു സാധ്യതയുണ്ടെന്ന് സാധാരണക്കാരന് ബോധ്യപ്പെടുത്തിക്കൊടുക്കാൻ നിങ്ങൾ കാരണമായതിൽ നന്ദിയുണ്ടെന്ന് കുറിപ്പിൽ പറയുന്നു. നിയമ പുസ്തകത്തിൽ ഇങ്ങനെ ഒരു ഏട് ഉള്ള കാര്യം നിയമപാലകർക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാൻ കഴിഞ്ഞതിൽ വീണ്ടും നന്ദിയുണ്ടെന്നും യുവാവ് കുറിപ്പിൽ കുറിച്ചിട്ടുണ്ട്. ഞൊടിയിടയിലാണ് കുറിപ്പ് വൈറലായത്.

Noora T Noora T :