ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ ശിവ് കുമാ‍ർ സുബ്രഹ്മണ്യം അന്തരിച്ചു

മുതി‍‍ർന്ന ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ ശിവ് കുമാ‍ർ സുബ്രഹ്മണ്യം അന്തരിച്ചു. ഞായറാഴ്ച രാത്രി മുംബൈയില്‍ വച്ചായിരുന്നു അന്ത്യം.താരത്തിന്റെ വിയോഗത്തിൽ ബോളിവുഡ് അനുശോചിച്ചു. മരണകാരണം എന്തെന്ന് ഇതുവരെ വ്യക്തമല്ല.

രണ്ട് മാസം മുൻപാണ് അദ്ദേഹത്തിന്‍റെ മകൻ ജെഹാൻ ബ്രയിൻ ട്യൂമർ ബാധിച്ച് മരിച്ചത്.

റ്റൂ സ്റ്റേറ്റ്സ്, ഹിച്കി, തൂ ഹെ മേരാ സൺഡേ, തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മീനാക്ഷി സുന്ദരേശ്വറാണ് അവസാന ചിത്രം. പരിന്ത, 1942 ലവ് സ്റ്റോറി, ഇസ് രാത് കി സുഭാ നഹീ, ചമേലി തുടങ്ങീ ചിത്രങ്ങളുടെ തിരക്കഥയും നിർവഹിച്ചിട്ടുണ്ട്.

1989 ൽ പുറത്തിറങ്ങിയ പരുന്തയിലൂടെയാണ് തിരക്കഥാകൃത്തെന്ന നിലയിൽ ശിവ് സുബ്രഹ്മണ്യം സിനിമയിലെത്തുന്നത്. വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ചിത്രത്തിൽ ജാക്കി ഷെറോഫ്, അനിൽ കപൂർ. മാധുരി ദീക്ഷിത്, നാനാപടേക്കർ തുടങ്ങി വലിയ താരനിര തന്നെ അഭിനയിച്ചു.

Noora T Noora T :