സുരേഷ് ഗോപിയുടെ സഹോദരന്‍ അറസ്റ്റില്‍….പെട്ടുപോയത് കോയമ്പത്തൂരില്‍ രക്ഷിക്കാൻ ഓട്ടം തുടങ്ങി!

നടനും എംപിയുമായ സുരേഷ് ഗോപി തന്റെ പ്രവർത്തികളിലൂടെ പലപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കാറുണ്ട്. കഴിഞ്ഞ ദിവസം കേരളത്തിലെ ആദിവാസികളുടെ ഉന്നമനത്തിനായി രാജ്യസഭയില്‍ സുരേഷ് ഗോപി നടത്തിയ പ്രസംഗം മാധ്യമങ്ങളിലടക്കം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.

വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന സുരേഷ് ഗോപിയ്ക്ക് പിന്നാലെ സഹോദരന്‍ സുനില്‍ ഗോപിയും. ഭൂമിയിടപാടു കേസില്‍ കോയമ്പത്തൂരില്‍ സുരേഷ് ഗോപിയുടെ സഹോദരൻ സുനില്‍ ഗോപി പിടിയിലായിരിക്കുകയാണ്. കോടതി വില്‍പന അസാധുവാക്കിയ ഭൂമി, ആ വിവരം മറച്ചുവച്ച് വില്‍ക്കാന്‍ ശ്രമിച്ച് കൈപ്പറ്റിയ അഡ്വാന്‍സ് തുക തിരിച്ചു തന്നില്ലെന്ന പരാതിയില്‍ സുനില്‍ ഗോപിയെയാണു ജില്ലാ ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്.

ജിഎന്‍ മില്‍സിലെ ഗിരിധരന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. സുനില്‍ നേരത്തെ നവക്കരയിലെ മറ്റൊരാളുടെ 4.52 ഏക്കര്‍ ഭൂമി വാങ്ങിയിരുന്നു. ഭൂമിയുടെ റജിസ്‌ട്രേഷന്‍ അസാധുവാണെന്നു കോടതി അറിയിച്ചു. ഇതു മറച്ചുവച്ചു സുനില്‍ ഗിരിധരന് ഭൂമി വില്‍ക്കാന്‍ 97 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയെന്നാണു പരാതി.

രേഖകള്‍ സുനില്‍ ഗോപിയുടെ പേരിലല്ലെന്ന് കണ്ടെത്തിതിനെ തുടര്‍ന്ന് അഡ്വാന്‍സ് തുക തിരിച്ചു ചോദിച്ചപ്പോള്‍ നല്‍കിയില്ല. സുനില്‍ ഗോപിയടക്കം മൂന്നു പേരുടെ അക്കൗണ്ടിലാണ് അഡ്വാന്‍സ് തുക നിക്ഷേപിച്ചത്. ഇവരുടെ പേരിലും കേസെടുത്തിട്ടുണ്ട്. വഞ്ചനാകുറ്റത്തിന് അറസ്റ്റ് ചെയ്ത സുനില്‍ ഗോപിയെ റിമാന്‍ഡ് ചെയ്തു.

കോയമ്പത്തൂര്‍ നവക്കരയില്‍ വാങ്ങിയ ഭൂമി കോടതി പിന്നീട് റദ്ദാക്കിയിരുന്നു. എന്നാല്‍ ഈ വിവരം മറച്ചുവച്ച് വന്‍ തുക അഡ്വാന്‍സ് വാങ്ങി കോയമ്പത്തൂര്‍ സ്വദേശിയായ ഗിരിധരന് സുനില്‍ ഈ ഭൂമി വിറ്റു. വസ്തുവിന്റെ റജിസ്‌ട്രേഷന്‍ സമയത്താണ് വഞ്ചിക്കപ്പെട്ട വിവരം ഗിരിധരന്‍ അറിയുന്നത്. ഇതോടെ ഗിരിധര്‍ പരാതിപ്പെട്ടു. തുടര്‍ന്ന് ക്രൈം ബ്രാഞ്ച് സുനിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ സുനില്‍ ഗോപിയെ റിമാന്‍ഡ് ചെയ്തു.

സംഭവത്തില്‍ സുരേഷ് ഗോപി ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ കൊതിച്ചുപോയ കന്നി ഐഎസ്എൽ കിരീടം അവസാന നിമിഷം കൈവിട്ടുപോയെങ്കിലും ബ്ലാസ്റ്റേഴ്‌സിനെ ആശ്വസിപ്പിച്ചും പ്രോത്സാഹിപ്പിച്ചും സുരേഷ് ഗോപി എത്തിയിരുന്നു . മത്സരം അവസാനിച്ചതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് സുരേഷ് ഗോപി ബ്ലാസ്റ്റേഴ്‌സിന്റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ചത്. തോൽവിയെ ദൗർഭാഗ്യമെന്ന് പറഞ്ഞ സുരേഷ് ഗോപി ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് നൽകിയ ഊർജവും വിനോദവും പ്രത്യേകമായി നിലനിൽക്കുമെന്നും കുറിച്ചു. നല്ല കളി, വലിയ വെല്ലുവിളി കാത്തിരിക്കുന്നു, ആവേശം നിലനിർത്തുക എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിച്ചത്. ഏതായാലും സഹോദരന്റെ അറസ്റ്റിൽ സുരേഷ് ഗോപി പ്രതികരിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്

Noora T Noora T :