ലോകത്തിലെ ഏറ്റവും വില കൂടിയ സാധനം സമയമാണ്, കെ റെയില്‍ പദ്ധതിക്കായി താന്‍ കാത്തിരിക്കുന്നു ; സര്‍ക്കാര്‍ നടപടിയെ അഭിനന്ദിച്ച് സംവിധായകന്‍ ഒമര്‍ ലുലു

ദേശീയ പാതയുടെ വികസനത്തിനാവശ്യമായ 1076.64 ഹെക്ടര്‍ ഭൂമിയില്‍ 988.09 ഹെക്ടര്‍ ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞുവെന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. അതിന് പിന്നാലെ ദേശീയ പാത 66-ന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്ത സര്‍ക്കാര്‍ നടപടിയെ അഭിനന്ദിച്ച് സംവിധായകന്‍ ഒമര്‍ ലുലു.

ലോകത്തിലെ ഏറ്റവും വില കൂടിയ സാധനം സമയമാണെന്നായിരുന്നു ഒമര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. സര്‍ക്കാരിന്റെ കെ റെയില്‍ പദ്ധതിക്കായി താന്‍ കാത്തിരിക്കുകയാണെന്നും ഒമര്‍ പറഞ്ഞു. പോസ്റ്റിന് കീഴില്‍ സര്‍ക്കാരിന് അനുകൂലമായും പ്രതികൂലമായും നിരവധി കമന്റുകള്‍ വന്നിട്ടുണ്ട്.

കൂടാതെ കെ റെയില്‍ കുറ്റി സംവിധായകന്റെ വീട്ടിലും ഉണ്ടോയെന്നുളള ചോദ്യമാണ് കമന്റ് ബോക്‌സിലുളളത്. #Pinarayi Vijayan #Eagerly Waiting for travel in K-Rail എന്നീ ഹാഷ് ടാഗുകളോടുകൂടിയാണ് സംവിധായകന്റെ അഭിനന്ദന പോസ്റ്റ്.

Noora T Noora T :