കുരുക്ക് മുറുകിയപ്പോൾ അവസാന അടവ് പുറത്ത്! കോടതിയിലേക്ക് കുതിച്ചു! ഇറക്കിയത് പുലിയെ.. കളി വേണ്ട…ക്രൈം ബ്രാഞ്ചിനെതിരെ പറന്നിറങ്ങി, ഈ ബുദ്ധി ആരുടേത്?

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വധഗൂഢാലോചനാ കേസില്‍ അന്വേഷണ സംഘത്തെ കുടിക്കിലാക്കി കൊണ്ട് സൈബര്‍ വിദഗ്ധന്‍. ക്രൈം ബ്രാഞ്ചിനെതിരേ സൈബര്‍ വിദഗ്ധന്‍ ഹൈക്കോടതിയിലേക്ക് നീങ്ങിയിരിക്കുകയാണ്. തെളിവുകള്‍ നശിപ്പിച്ചതില്‍ അഡ്വ. ബി. രാമന്‍പിള്ളയുടെ പേര് പറയാന്‍ ക്രൈം ബ്രാഞ്ച്നിര്‍ബന്ധിക്കുന്നെന്നാണ് പരാതി. കോഴിക്കോട് സ്വദേശി സായ് ശങ്കറാണ് ഹര്‍ജിക്കാരന്‍. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിന്റെ അഭിഭാഷകനാണ് അഡ്വ. ബി. രാമന്‍പിള്ള.

വധഗൂഢാലോചനാ കേസുമായി ബന്ധപ്പെട്ട് ദിലീപ് അടക്കമുള്ള പ്രതികളുടെ മൊബൈല്‍ ഫോണുകളിലെ നിര്‍ണായകമായ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യപ്പെട്ടു എന്നാണ് പോലീസിന്റെ ഇപ്പോഴത്തെ കേസ്. ആ കേസുമായി ബന്ധപ്പെട്ട് സായ്ശങ്കറിനെ ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസങ്ങളില്‍ വിളിപ്പിച്ചിരുന്നു. ഇദ്ദേഹമാണ് ഇപ്പോള്‍ ക്രൈം ബ്രാഞ്ച് തന്നെ പീഡിപ്പിക്കുന്നെന്ന ആരോപണവുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ബി. രാമന്‍പിള്ളയുടെ പേര് തെളിവുനശിപ്പിച്ചതില്‍ പറയാന്‍ ക്രൈം ബ്രാഞ്ച് നിര്‍ബന്ധിക്കുന്നു എന്നാണ് സായ്ശങ്കറിന്റെ ആരോപണം. സായ്ശങ്കറിന്റെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.

അതേസമയം കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. ദിലീപ് തെളിവ് നശിപ്പിച്ചുവെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിക്കുക. കേസിൽ ഏറ്റവും നിർണായകമായ വിവരങ്ങൾ ദിലീപ് ഫോണിൽ നിന്നും ഡിലീറ്റ് ചെയ്തതായി ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.അതിനിടെ ദിലീപും കൂട്ടരും ഫോണിൽ നിന്നും നശിപ്പിച്ച വിവരങ്ങൾ വീണ്ടെടുക്കാൻ കേന്ദ്ര അന്വേഷണ ഏജൻസി സൈബർ വിദഗ്ദരുടെ സഹായം അന്വേഷണ സംഘം തേടും.

മായ്ച്ചുകളഞ്ഞ ഡാറ്റ വീണ്ടെടുക്കാനുള്ള അത്യാധുനിക സോഫ്റ്റ്വവെയറുകൾ എൻ ഐ എയുടെ പക്കലുണ്ട്. ദേശവിരുദ്ധ സ്വഭാവമുള്ള യു എ പി എ കേസുകളിൽ ഫൊറൻസിക് അന്വേഷണം നടത്താൻ കേരള പോലീസ് സാധാരണ എൻ ഐ എ ഉൾപ്പെടെയുള്ള അന്വേഷണ സംഘത്തിന്റെ സഹായം തേടാറുണ്ട്. അത്യാധുനിക സോഫ്റ്റ്വെയറുകളുടെ സഹായത്തോടെ വിവരങ്ങൾ കണ്ടെടുക്കാൻ സാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

Noora T Noora T :